മണ്ണാര്‍ക്കാട് : നഗരസഭയിലെ അരയങ്ങോട് ഭാഗത്ത് തോട്ടില്‍ നിന്നും മലമ്പാമ്പിനെ പി ടികൂടി. ഇന്നലെ രാവിലെ ആറിനാണ് സംഭവം. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥല ത്തെത്തിയ മണ്ണാര്‍ക്കാട് ആര്‍.ആര്‍.ടി പാമ്പിനെ പിടികൂടി കാട്ടില്‍ വിട്ടു. പ്രദേശവാസി യായ സുരേഷ് എന്നയാള്‍ രാവിലെ പാടത്തേക്ക് പോകുന്നതിനിടെയാണ് പടിഞ്ഞാറെ ക്കര ഭാഗത്തെ തോടിന് സമീപം മലമ്പാമ്പിനെ കണ്ടത്. ഉടന്‍തന്നെ കൗണ്‍സിലര്‍ പ്രസാ ദിനെ വിവരം അറിയിച്ചു. ആര്‍.ആര്‍.ടി. സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കുറച്ചുനേരം പാമ്പിനെ കണ്ടെത്താനായില്ല. പിന്നീട് പാമ്പിനെ തോട്ടിലെ വെള്ളത്തില്‍ കണ്ടെത്തി. വെള്ളംകുറവായതിനാല്‍ വേഗത്തില്‍ പിടികൂടാനുമായി. പ്രദേശത്ത് കാ ടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളില്‍ നിന്നാവാം മലമ്പാമ്പ് എത്തിയതെന്നാണ് നിഗമനം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!