മണ്ണാര്‍ക്കാട് : പ്രളയങ്ങള്‍ക്ക് ശേഷം കുന്തിപ്പുഴയില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണ്ണും മണലും ചരല്‍ക്കല്ലുകളും മറ്റും നീക്കം ചെയ്യാന്‍ ഫണ്ടില്ലാത്തത് പ്രശ്‌നമാകുന്നു. പലയിടങ്ങളിലായുള്ള മണ്ണ്, മണല്‍ തുരുത്തുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപെടുത്തുക മാത്രമല്ല ജലസംഭരണശേഷി കുറയ്ക്കാനും ഇടവരുത്തുന്നു. പരമാവ ധി മൂന്ന് വര്‍ഷം കൂടുമ്പോള്‍ പുഴകളിലെയും തടയണകളിലേയും മണ്ണും മണലും നീ ക്കം ചെയ്താലേ ജലസംഭരണ ശേഷി നിലനിര്‍ത്താനാകൂവെന്ന് ചെറുകിട ജലസേചന വ കുപ്പ് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ ഡി.എസ്.സുജിത്ത് പറഞ്ഞു. പരിതാപകരമായ അവ സ്ഥയിലാണ് കുന്തിപ്പുഴയുടേത്. അടിഞ്ഞ് കൂടിയ മണ്ണും മണലും നീക്കം ചെയ്യാന്‍ നേ രത്തെ ആവശ്യമുന്നയിച്ചതാണെന്നും നടപടികളുണ്ടാകും വരെ അധികൃതരില്‍ സമ്മ ര്‍ദം തുടരുമെന്നും എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു.
ചെറുകിട ജലസേചന വകുപ്പാണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട ത്. എന്നാല്‍ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ വകുപ്പ് നിസ്സ ഹായരായി. മുമ്പ് പോത്തോഴിക്കടവ്, തത്തേങ്ങലം ഭാഗങ്ങളില്‍ മണ്ണും ചെളിയും നീക്കി യിരുന്നു. സംസ്ഥാന ദുരന്തനിവാരണ ഫണ്ട് വിനിയോഗിച്ചയിരുന്നു പ്രവര്‍ത്തനങ്ങള്‍. റിവര്‍ മാനേജ്മെന്റ് ഫണ്ട് വിനിയോഗിച്ചും പ്രവര്‍ത്തനങ്ങള്‍ നടത്താം. എന്നാല്‍ പുഴ യുടെ സംരക്ഷണഭിത്തി കെട്ടല്‍ ഉള്‍പ്പടെയുള്ളവയ്ക്കാണ് ഇതില്‍ നിന്നും തുക വിനി യോഗിക്കാറ്. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നാണ് ഇതിനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്. കുന്തിപ്പുഴ കടന്ന് പോകുന്ന തെങ്കര, കുമരംപുത്തൂര്‍ പഞ്ചായത്തുകളും നഗരസഭയും കൈകോര്‍ത്ത് പുഴയെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അനിവാര്യ മാകുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങളെത്തി നില്‍ക്കുന്നത്.
2017,18 വര്‍ഷത്തെ പ്രളയമാണ് പുഴയെ ഈ ദുരവസ്ഥയിലെക്കെത്തിച്ചത്. മഴക്കാലത്ത് പുഴ പെട്ടെന്ന് കരകവിയുന്ന സ്ഥിതിയാണ്. മുമ്പുണ്ടായിരുന്ന കയങ്ങളെല്ലാം നികന്ന് മുട്ടോളം വെള്ളംമാത്രമായി. തുരുത്തുകള്‍ വീണ്ടും ഉയരംവെച്ച് തുടങ്ങി. വിജനമായ ഇടങ്ങളില്‍ പുല്ലും ചെടികളും വളര്‍ന്ന് പൊന്തക്കാടുകളും രൂപപ്പെട്ടു. മണല്‍തുരുത്തു കള്‍ കളിമൈതാനമായ നിലയുമാണ്. കാലവര്‍ഷത്തിന് പിന്നാലെ തുലാവര്‍ഷവും കൈവിട്ടതോടെ പുഴ വരാനിരിക്കുന്ന വരള്‍ച്ചയുടെ കാഠിന്യത്തിലേക്ക് കാലെടുത്ത് വെച്ചുകഴിഞ്ഞു. കുന്തിപ്പുഴയുടെ ശോച്യാവസ്ഥ കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗങ്ങളില്‍ ചര്‍ച്ചയാവുകയും ചെളിയും മണ്ണും നീക്കം ചെയ്യാന്‍ ചെറുകിട ജലസേ ചന വകുപ്പിന് നിര്‍ദേശം നല്‍കാന്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍ കിയിട്ടുള്ളതായി താലൂക്ക് ഓഫിസ് അധികൃതര്‍ അറിയിച്ചു.