അലനല്ലൂര്‍ : മണ്ണാര്‍ക്കാട് ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി മേഖലാ സര്‍ഗ്ഗോ ത്സവം അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി അധ്യക്ഷയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ഹംസ, പി.എം.മധു, പ്രധാന അധ്യാപകന്‍ കെ.എ.സുദര്‍ശനകുമാര്‍, സി.കെ.ജയശ്രീ, ഷംസുദ്ദീന്‍ തിരുവാലപ്പറ്റ, കെ.ദീപക്, വിനോദ് ചെത്തല്ലൂര്‍, കൃഷ്ണദാസ് കാരാകുര്‍ശ്ശി, ജയചന്ദ്രന്‍ ചെത്തല്ലൂര്‍, വി.എം.പ്രിയ, ജി.എന്‍.ഹരിദാസ്, ഷമീം ആറാട്ടു തൊടി, പി.ആര്‍.ശൈലജ തുടങ്ങിയവര്‍ സംസാരിച്ചു. കഥ, കവിത, ചിത്രരചന, നാടകം തുടങ്ങിയ ഇനങ്ങളില്‍ ക്യാംപുകള്‍ നടന്നു. അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളി ല്‍ നിന്നായി 230 കുട്ടികള്‍ പങ്കെടുത്തു. വൈകിട്ടു നടന്ന സമാപന സമ്മേളനം കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചാ യത്ത് വൈസ് പ്രസിഡൻറ് ബഷീർ തെക്കൻ അധ്യക്ഷനായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!