പാലക്കാട് : വൈദ്യുതി ഉത്പാദനത്തില്‍ വിജയവഴിയിലാണ് പാലക്കാട് ജില്ലാ പഞ്ചായ ത്തിന് കീഴിലുള്ള സ്മാള്‍ ഹൈഡ്രോ ഇലക്ട്രിക് കമ്പനി. 1999 ജനുവരി 20നാണ് കമ്പനി രൂപീകരിച്ചത്. 2014 ല്‍ ഉത്പാദനം ആരംഭിച്ച മൂന്ന് മെഗാവാട്ട് മീന്‍വല്ലം ചെറുകിട ജല വൈദ്യുത പദ്ധതി മാതൃകാപരമായി വൈദ്യുതി ഉത്പാദിപ്പിച്ച് വരുന്നു. 2023 മാര്‍ച്ച് 31 വരെ 6,14,61,150 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് നല്‍കി. 2017 ഡി സംബര്‍ 21 ന് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച ഒരു മെഗാവാട്ട് പാലക്കുഴി മിനി ജല വൈദ്യുത പദ്ധതി 2024-25 വര്‍ഷത്തില്‍ പണി പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ പ്രവര്‍ ത്തനം നടന്നുവരുകയാണ്. 4.5 മെഗാവാട്ട് കൂടം, മൂന്ന് മെഗാവാട്ട് ചെമ്പുകട്ടി, 40 മെഗാ വാട്ട് മീന്‍വല്ലം ടൈല്‍റൈസ് പദ്ധതി, 2.5 മെഗാവാട്ട് ലോവര്‍ വട്ടപ്പാറ തുടങ്ങിയ പദ്ധ തികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് ആവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരം ഭിച്ചു കഴിഞ്ഞു.

ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ആദ്യമായാണ് വൈദ്യുതി ഉത്പാദനരംഗത്ത് ഇത്തരം നേട്ടം കൈവരിക്കുന്നത്.സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡിന്റെ 25-ാമത് വാര്‍ഷിക ജനറല്‍ മീറ്റിങ് ഈ മാസം 25 ന് രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാവും. എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, പി.എസ്.എച്ച്.സി.എല്‍ മുന്‍ ചെയര്‍മാന്‍ ടി.എന്‍. കണ്ടമുത്തന്‍, പി.എസ്.എച്ച്.സി.എല്‍ മുന്‍ ചെയര്‍പേഴ്സണ്‍ സുബൈ ദ ഇസഹാഖ്, പി.എസ്.എച്ച്.സി.എല്‍ മുന്‍ ചീഫ് എന്‍ജിനീയര്‍ ഇ.സി. പത്മരാജ ന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, പി.എസ്.എച്ച്.സി.എല്‍ ചീഫ് എന്‍ജിനീയര്‍ പ്രസാദ് മാത്യു എന്നിവര്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!