മണ്ണാര്‍ക്കാട്: വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ-സഹകരണ-കൃ ഷി-ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരംഭിച്ചത് 1,25,057 സംരംഭങ്ങള്‍. 674.5 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 25,553 പേര്‍ക്ക് തൊഴില്‍ അവ സരം ലഭിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ ആരംഭിച്ചത് 1399 സംരംഭങ്ങളാണ്. 3137 തൊഴിലവസരങ്ങളും 76.92 കോടി രൂപയുടെ നിക്ഷേപവും ഈ സാമ്പത്തിക വര്‍ഷ ത്തില്‍ ഇതുവരെ ഉണ്ടായി. ചിറ്റൂരില്‍ 361 സംരംഭങ്ങളും 800 തൊഴിലവസരങ്ങളും ആല ത്തൂരില്‍ 254 സംരംഭങ്ങളും 643 തൊഴിലവസരങ്ങളും മണ്ണാര്‍ക്കാട് 225 സംരംഭങ്ങളും 451 തൊഴിലവസരങ്ങളും ഒറ്റപ്പാലത്ത് 351 സംരംഭങ്ങളും 762 തൊഴിലവസരങ്ങളും പാലക്കാട് 179 സംരംഭങ്ങളും 485 തൊഴിലസരങ്ങളും സെപ്റ്റംബര്‍ 12 വരെ ആരംഭിച്ചു.

2023-2024 സാമ്പത്തിക വര്‍ഷം 9000 സംരംഭങ്ങള്‍ ലക്ഷ്യമിട്ടതോടൊപ്പം പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം ആരംഭിച്ച സംരംഭങ്ങള്‍ നിലനിര്‍ത്താനും വ്യവസായ വകുപ്പ് ശ്രദ്ധ ചെലുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച 1,25,057 സംരംഭങ്ങളിലും പഞ്ചായത്ത്-നഗരസഭാ തലത്തില്‍ നിയമിച്ചിട്ടുള്ള 103 എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സി ക്യൂട്ടീവുകള്‍ നേരിട്ടെത്തി സംരംഭകരെ നേരിട്ട് കണ്ട് സംസാരിക്കും. സംരംഭകര്‍ നേ രിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സംരംഭക ര്‍ക്ക് ബാങ്ക് ലോണിനുള്ള സഹായങ്ങള്‍ ചെയ്തു നല്‍കുക, കമ്പോളം ഇല്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍-സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള മാര്‍ക്കറ്റിന്റെ സാധ്യതകളെക്കുറിച്ച് പരിചയപ്പെടുത്തുക തുടങ്ങിയവയും ചെയ്തു നല്‍കും. ഈ വര്‍ഷവും സംരംഭകരെ കണ്ടെത്തുന്നതിനായി ഓരോ പഞ്ചായത്തുകളിലും നഗരസഭകളിലുമായി പൊതു ബോധവത്ക്കരണ പരിപാടികളും ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേളകളും പുരോഗമിക്കുകയാണ്.

സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
സഹായത്തിനായി എം.എസ്.എം.ഇ ക്ലിനിക്കുകളുമായി ബന്ധപ്പെടാം

ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ വരുന്ന സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂ ക്ക്തലങ്ങളിലുമായി രൂപീകരിച്ച എം.എസ്.എം.ഇ ക്ലിനിക് (മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസ്) പ്രവര്‍ത്തനം തുടരുന്നു. വിവിധ വിഷയങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടു ത്തി ആരംഭിച്ചിട്ടുള്ള ക്ലിനികിന്റെ സേവനം സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താം. മേല്‍വിലാസം, ഫോണ്‍ നമ്പര്‍, സേവനം ആവശ്യമായ മേഖല എന്നിവ വെള്ളക്കട ലാസില്‍ രേഖപ്പെടുത്തി തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലായി ബന്ധപ്പെട്ട താലൂക്ക് വ്യവസായ കേന്ദ്രത്തിലോ ഗ്രാമപഞ്ചായത്ത്/ നഗരസഭ സംരംഭക വികസന എക്‌സിക്യൂട്ടീവുമായോ ബന്ധപ്പെടാം.

ജില്ലയില്‍ നിയമം, മാര്‍ക്കറ്റിങ്, ഡി.പി.ആര്‍ (ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട്) തയ്യാ റാക്കല്‍, ജി.എസ്.ടി, ടെക്‌നോളജി, കണ്‍സെന്റ്‌സ് ആന്‍ഡ് ലൈസന്‍സ്, ബാങ്കിങ് എന്നിങ്ങനെ സംരംഭകര്‍ക്ക് ആവശ്യമായ സേവനം ക്ലിനിക് മുഖേന സൗജന്യമായി ലഭിക്കും. ഓരോ സംരംഭകനും ഒരു മേഖലയിലെ വിദഗ്ധന്റെ സേവനം മൂന്ന് തവണ പ്രയോജനപ്പെടുത്താം. ഒരു തവണ ഒന്നിലധികം മേഖലകളില്‍ സേവനം ആവശ്യപ്പെ ടാനാകുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2505385, 2505408.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!