മണ്ണാര്‍ക്കാട് : പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ – 2025 ന്റെ ഭാഗമായി പാല ക്കാട് ജില്ലയിലെ വിവിധ നിയോജകണ്ഡലങ്ങളിലെ (പാലക്കാട് മണ്ഡലം ഒഴികെ) കരട് വോട്ടര്‍ പട്ടിക ഒക്ടോബര്‍ 29 ന് പ്രസിദ്ധീകരിച്ചിട്ടുള്ളതാണെന്നും വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് കൈപ്പറ്റാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസിലെ തിര ഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്നും കൈപ്പറ്റണമെന്നും ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറി യിച്ചു. രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ ഘടകത്തില്‍ നിന്നുള്ള കത്ത് സഹിതം എത്തിയാ ണ് പട്ടികയുടെ പകര്‍പ്പ് കൈപ്പറ്റേണ്ടത്. പാലക്കാട് നിയോജക മണ്ഡലത്തിലെ കരട് വോട്ടര്‍ പട്ടിക നവംബര്‍ 30ന് പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച വോട്ടര്‍ പട്ടിക നിരീക്ഷകനെ (ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍) 9188 905 362 എന്ന മൊബൈല്‍ നമ്പറില്‍ നേരിട്ട് അറിയിക്കാവുന്നതാ ണെന്നും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!