മണ്ണാര്‍ക്കാട്: ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ഉദ്യോഗം എന്ന ആശയ വുമായി പയ്യനെടം ഗവ.എല്‍.പി.സ്‌കൂളിന്റെ നേതൃത്വത്തില്‍ സൗജന്യ പി.എസ്. സി. പരിശീലനത്തിന് തുടക്കമായി. നൂറോളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. എല്ലാ ഞാ യറാഴ്ചകളിലും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് പരിശീലനം. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. കുമരംപു ത്തൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര മഠത്തും പുള്ളി അധ്യക്ഷയായി. സാഹിത്യകാരന്‍ കെ.പി. എസ്.പയ്യനെടം മുഖ്യപ്രഭാഷണം നടത്തി. വിദ്യാലയം സമൂഹത്തിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പത്ത് വീട്ടുപള്ളിക്കൂടങ്ങളില്‍ ക്ലാസുകള്‍ നയിച്ചവര്‍ക്കുള്ള സഹാധ്യാപികാപുരസ്‌കാര വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, വാര്‍ഡ് മെമ്പര്‍ പി.അജിത്ത്, പിടിഎ പ്രസിഡന്റ് റാഫി മൈലം കോട്ടില്‍, മദര്‍ പി. ടി. എ.പ്രസിഡന്റ് നുസൈബ, എസ്.എം.സി ചെയര്‍മാന്‍ വി.സത്യന്‍,വൈസ് പ്രസിഡന്റ് മനോജ്, എസ്. എം. സി. അംഗങ്ങളായ സുബൈര്‍ പയ്യനെടം,കെ.സുകുമാരന്‍, അമ്മു കൃഷ്ണ,സ്റ്റാഫ് സെക്രട്ടറി പി. എ.കദീജ ബീവി. എസ്. ആര്‍.ജി.കണ്‍വീനര്‍ പി. ഡി. സരള ദേവി തുടങ്ങിയവര്‍ സംസാ രിച്ചു.സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം. എന്‍. കൃഷ്ണകുമാര്‍ സ്വാഗതവും അധ്യാപകന്‍ വി.പി.ഹംസക്കുട്ടി നന്ദിയും പറഞ്ഞു. പി.എസ്.സി.പരിശീലന ഉദ്ഘാടന ക്ലാസിന് സ്റ്റേറ്റ് റിസോഴ്‌സ് ട്രൈനര്‍ കൂടിയായ എം. എന്‍.കൃഷ്ണകുമാര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!