മണ്ണാര്‍ക്കാട് : റബറിന് കിലോയ്ക്ക് 300 രൂപയും നാളികേരത്തിന് 40 രൂപയുമായി തറ വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പാലക്കാട് ജില്ലാ മലയോര കര്‍ഷക സംരക്ഷണ വേദി ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. വിലയിടിവ് കാരണം താലൂ ക്കിലെ റബര്‍, നാളികേര കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വന്യ മൃഗശല്ല്യം കൂടിയാകുമ്പോള്‍ സ്ഥിതി വളരെ ആശങ്കാജനകമാണ്. വന്യമൃഗങ്ങള്‍ മൂല മുള്ള കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കണം. കോട്ടോപ്പാടം ഒന്ന് വില്ലേജിലെ അമ്പലപ്പാറ, ഇരട്ടവാരി, കരടിയോട് തുടങ്ങിയ പ്രദേശ ങ്ങളിലെ കര്‍ഷകര്‍ക്ക് ഭൂനികുതി അടച്ചു കൊടുക്കത്തതിനാല്‍ സഹകരണ ബാങ്കുക ളില്‍ വായ്പ പുതുക്കാന്‍ കഴിയാതെ ദുരിതത്തിലുമാണ്. ഇതിന് എത്രയും വേഗം പരിഹാ രം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ആമ്പാടത്ത് അധ്യക്ഷനായി. ജെയ്‌മോന്‍ കോമ്പേരില്‍, ഉമ്മര്‍ മനച്ചിത്തൊടി, ടി.സി.സെബാസ്റ്റ്യന്‍, ഹരിദാസ് ആറ്റക്കര, ഷിഹാബ് കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!