അലനല്ലൂര്‍: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കിടപ്പിലായ, ഗൃഹാധിഷ്ഠിത വിദ്യാ ഭ്യാസം നല്‍കിവരുന്ന ഭിന്നശേഷി കുട്ടികളുടെ വീട്ടില്‍ ഓണവിരുന്നുമായി ചങ്ങാതി ക്കൂട്ടമെത്തി. മണ്ണാര്‍ക്കാട് ബി.ആര്‍.സി. പരിധിയിലെ 10 പഞ്ചായത്തുകളിലേയും ഇത്ത രത്തിലുള്ള കുട്ടികളുടെ വീടുകളിലെത്തിയ ചങ്ങാതിക്കൂട്ടം കുട്ടികള്‍ക്ക് ഓണക്കിറ്റും മധുപലഹാരങ്ങളും ഓണക്കോടിയും നല്‍കി. പൂക്കളമിട്ടും ആടിയും പാടിയും സൗഹൃ ദ സംഗമം അവിസ്മരണീയമാക്കി. മുണ്ടക്കുന്ന് എ.എല്‍.പി സ്‌കൂളിലെ ഭിന്നശേഷി വിദ്യാ ര്‍ഥി സഹാന്റെ വീട്ടിലെത്തി അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഓ ണക്കിറ്റ് സമ്മാനിച്ചു. പ്രധാന അധ്യാപകന്‍ അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര, വൈസ് പ്രസിഡന്റ് റുക്‌സാന, എം.പി.ടി.എ. പ്രസിഡന്റ് രത്‌നവല്ലി, സ്റ്റാ ഫ് സെക്രട്ടറി പി.ഹംസ, എസ്.ആര്‍.ജി. കണ്‍വീനര്‍ പി.ജിതേഷ്, മുഹമ്മദ് ഷാമില്‍, സ് പെഷ്യല്‍ എജ്യുക്കേറ്റര്‍മാരായ പി.ദിവ്യ, കെ.സിഞ്ചു, ടി.പി ദിവ്യ, കെ.വി രമണി, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ശ്രീചിത്ര എന്നിവര്‍ പങ്കെടുത്തു. സമപ്രായക്കാരായ സഹപാഠികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, ബി.ആര്‍.സി. അധ്യാപകര്‍ എന്നിവരുള്‍ക്കൊള്ളുന്നതാ ണ് ചങ്ങാതിക്കൂട്ടം. സമൂഹിക ഉള്‍ച്ചേര്‍ക്കല്‍ പരിപാടിയുടെ ഭാഗമായി നടത്തിയ സൗ ഹൃദസംഗമത്തിന് സമഗ്രശിക്ഷാകേരളയും മണ്ണാര്‍ക്കാട് ബി.ആര്‍.സിയും നേതൃത്വം നല്‍കി. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.മുഹമ്മദാലി, ട്രൈനര്‍ കെ.സുകുമാരന്‍, എജുക്കേ റ്റര്‍മാര്‍, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാര്‍പ്രദേശത്തെ ജനപ്രതിനിധികള്‍, വിദ്യാഭ്യാസ ഓഫി സര്‍മാര്‍, സ്‌കൂളിലെ അധ്യാപകര്‍, സഹപാഠികള്‍, രക്ഷിതാക്കള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ബി.ആര്‍.സി. അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.