മണ്ണാര്‍ക്കാട് : ജി.എം.യു.പി സ്‌കൂളിന്റെ സോഷ്യല്‍ സര്‍വീസ് സ്‌കീം, റോട്ടറി ക്ലബ് എ ന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓറിയന്റേഷന്‍ ക്യാംപിന്റെ ഭാഗ മായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാം പ് നടത്തി. പി.ടി.എ പ്രതിനിധികള്‍, അധ്യാപകര്‍, റോട്ടറി ക്ലബ് അംഗങ്ങള്‍ തുടങ്ങിയവ ര്‍ രക്തദാനം നടത്തി. ക്യാംപിന്റെ ഔപചാരിക ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് സക്കീര്‍ മുല്ലക്കല്‍ അധ്യക്ഷനായി. പാഴ് വസ്തുക്കളുടെ പുനരുപയോഗം, ശുചിത്വവും സുജീവനവും, യാത്ര കരുതലോടെ, നാടന്‍പാട്ട് എന്നീ വിഷയങ്ങളില്‍ കെ.കെ.വിനോദ്കുമാര്‍, ഫസലു റഹീം, ശ്രീനാഥ് എന്നി വര്‍ ക്ലാസെടുത്തു. നഗരസഭാ കൗണ്‍സിലര്‍മാരായ റജീന, സി.പി.പുഷ്പാനന്ദ്, റോട്ടറി ക്ല ബ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പനയ്ക്കാത്തോട്ടം, സെക്രട്ടറി ഐസക്ക് ജോബ്, എം.പി. ടി.എ പ്രസിഡന്റ് സുല്‍ഫത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി.അഷ്‌റഫ്, പി.ടി.എ അംഗങ്ങളായ സമദ് പൂവക്കോടന്‍, പി.ഖാലിദ്, ഷമീര്‍ നമ്പിയത്ത്, അജീന, മുഹസിന, റോട്ടറി ക്ലബ് അംഗങ്ങളായ കെ.പി.അക്ബര്‍, ഉണ്ണികമ്മു എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!