തച്ചമ്പാറ: കൈരളി വായനശാലയില്‍ ഗ്രന്ഥശാല സംരക്ഷണ ദിനം ആചരിച്ചു. ഗ്രന്ഥ ശാലകളെ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുകയാണെന്നാരോപിച്ച് സംഘടിപ്പിച്ച കൂട്ടായ്മ കെ.കെ.രാജന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.സുഭാഷ്കുമാര്‍ അധ്യക്ഷനായി. എക്സിക്യുട്ടിവ് കമ്മിറ്റി അംഗം പി.പ്രവീണ്‍കുമാര്‍ പ്രതിജ്ഞെ ചൊ ല്ലിക്കൊടുത്തു. അംഗങ്ങള്‍ അക്ഷര ജ്വാല തെളിയിച്ചു. വായനശാല സെക്രട്ടറി ഷാജ് മോഹന്‍ സ്വാഗതവും എക്സിക്യുട്ടിവ് കമ്മിറ്റി അംഗം സ്വപ്ന നന്ദിയും പറഞ്ഞു.