അഗളി: ബാലഗോത്രസഭ കുട്ടികള്‍ക്കായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വി കസന പദ്ധതിയുടെ നേതൃത്വത്തില്‍ സജ്ജം ക്യാമ്പയിന് തുടക്കമായി. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായ ബാലഗോത്രസഭയിലെ അംഗങ്ങളായ 12 മുതല്‍ 17 വരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. അഗ ളി, ഷോളയൂര്‍ പഞ്ചായത്തുകളിലെ 80 വീതം കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരി ശീലനം നല്‍കുന്നത്. തുടര്‍ന്ന് വരുന്ന മാസങ്ങളില്‍ പുതൂര്‍ പഞ്ചായത്ത്, അട്ടപ്പാടിയി ലെ പ്രീ മെട്രിക് ഹോസ്റ്റലുകള്‍ എന്നിവ കേന്ദ്രീകരിച്ച് സജ്ജം പരിശീലനം നടത്തും.

പ്രകൃതി, പരിസ്ഥിതി, ദുരന്ത ആഘാത ലഘൂകരണം, അവകാശങ്ങളും ഉത്തരവാദിത്ത ങ്ങളും എന്നീ വിഷയങ്ങളില്‍ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് അവബോധം നല്‍കും. പ്രളയം, ഉരുള്‍പൊട്ടല്‍, വരള്‍ച്ച, മണ്ണിടിച്ചില്‍, കടല്‍ക്ഷോഭം തുടങ്ങി വിവിധ പ്രകൃതി ദുരന്ത സാധ്യതകളെ അറിയുന്നതിനും നിലവിലെ ദുരന്തനിവാരണ സംവിധാ നങ്ങളെ മനസിലാക്കുന്നതിനും കുട്ടികള്‍ക്ക് ഇതിലൂടെ അവസരമൊരുങ്ങും. കാലാവ സ്ഥാ വ്യതിയാനം കുട്ടികളുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നതുള്‍പ്പെ ടെ കുട്ടികള്‍ക്ക് സ്വയം മനസിലാക്കാന്‍ കഴിയുന്ന വിധത്തില്‍ വിവിധ പ്രവര്‍ത്തനങ്ങ ളിലൂടെയാണ് പരിശീലനം മുന്നോട്ടു പോകുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോ റിറ്റി വിവിധ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ ര്‍ ഉള്‍പ്പെട്ട ടെക്‌നിക്കല്‍ കമ്മിറ്റി തയ്യാറാക്കിയ പ്രത്യേക മൊഡ്യൂളുകള്‍ പ്രകാരമാണ് പരിശീലനം നടത്തുന്നത്. എന്റെ ഇടം, കാലാവസ്ഥ വ്യതിയാനം, ദുരന്ത ലഘുകരണം, കുട്ടികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എന്നീ വിഷയങ്ങളില്‍ അവബോ ധം നല്‍കിയാണ് കുട്ടികളെ കൈപിടിച്ചുയര്‍ത്തുന്നത്. നേതൃപാടവം, യോഗ പരിശീല നം എന്നിവയും ക്യാമ്പയിന്റെ ഭാഗമായി നടത്തും. സംസ്ഥാനതലത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ റിസോഴ്‌സ് പേഴ്‌സണ്‍മാരായ വിജയരാഘവന്‍, ശ്രീജ, പ്രിയ, റഹിം, ഷിജി, മനോഹരന്‍ എന്നിവരാണ് അട്ടപ്പാടിയിലെ സജ്ജം പരിശീലന പരിപാടിക്ക് നേ തൃത്വം നല്‍കുന്നത്.

അഗളി ക്യാമ്പ് സെന്ററില്‍ നടക്കുന്ന അഗളി പഞ്ചായത്ത്തല പരിശീലന പരിപാടി കുടുംബശ്രീ അഗളി പഞ്ചായത്ത് സമിതി പ്രസിഡന്റ് സരസ്വതി മുത്തുകുമാറും ഭൂതി വഴി മൂപ്പന്‍സ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന ഷോളയൂര്‍ പഞ്ചായത്ത്തല പരിശീല ന പരിപാടി കുടുംബശ്രീ ഷോളയൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് സലീന ഷണ്മുഖ നും ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്‍ നാളെ (സെപ്റ്റംബര്‍ 10) സമാപിക്കും. പഞ്ചായത്ത് സമിതി സെക്രട്ടറിമാരായ രേസി, പ്രജാ നാരായണന്‍, കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍, യങ് പ്രൊഫഷണല്‍ സുധീഷ്, പഞ്ചായത്ത് സമിതി അംഗങ്ങള്‍, ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോ ഴ്‌സ് അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!