മണ്ണാര്‍ക്കാട്: പഠിക്കാത്തതിന്റെ പേരില്‍ പത്തുവയസുകാരനെ പിതാവ് ദേഹത്ത് പൊ ള്ളലേല്പ്പിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പരാതി. തോരാപുരം സ്വദേശിനി യുടെ മകനാണ് പിതാവിന്റെ അതിക്രമത്തിന് ഇരയായത്. കഴിഞ്ഞ ആഴ്ച കോയമ്പ ത്തൂരിലെ മധുക്കര മൈല്ക്കല്ലിലുള്ള വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. വടക്കുമണ്ണ ത്തെ വാടക വീട്ടില്‍ അമ്മയോടൊപ്പം കഴിയുന്ന കുട്ടിയെ ഒരു മാസം മുമ്പാണ് പിതാവ് മധുക്കരയിലേക്ക് കൊണ്ട് പോയത്. തുടര്‍ന്ന് കുട്ടിയെ അവിടെ സ്കൂളില്‍ ചേര്‍ത്തതാ യും പറയുന്നു. ട്യൂഷനും അയക്കുന്നുണ്ട്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നതിനെ ചൊല്ലി പിതാവ് ശകാരിക്കുകയും മര്‍ദിക്കുകയും ചെയ്തതെന്നാണ് പറയുന്നത്. വായില്‍ തുണിതിരുകി കൈകള്‍ കെട്ടിയിട്ട് മടവാളു കൊണ്ടും മറ്റും മര്‍ദിക്കുകയും പൊള്ളലേ ല്പ്പിക്കുകയും ചെയ്തെന്ന് കുട്ടി പറയുന്നു. നാല് മണി മുതല്‍ ആറ് മണി വരെ മര്‍ദനം തുടര്‍ന്നതായും കുട്ടി പറയുന്നു.
കുട്ടിയുടെ കാലുകളുടെ പിന്നിലും മുന്നിലും തുടയിലും മുറിവുകളുണ്ട്. സംഭവത്തിന് ശേഷം ഇയാള്‍ തോരാപുരം സ്വദേശിനിയെ വിളിച്ച് കുട്ടിയെ തിരികെ കൊണ്ട് പോകാ ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി അയല്‍വാസിയെ വിളിച്ച് കാര്യം തിര ക്കിയപ്പോഴാണ് മര്‍ദനവിവരം അറിയുന്നത്. പിറ്റേദിവസം ട്യൂഷന് ടീച്ചര്‍ വീഡിയോ കോളിലൂടെ കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റതും മര്‍ദനമേറ്റതും കാണിച്ച് നല്കി. പിന്നീട് പിതാവിനോട് കുട്ടിയെ മണ്ണാര്ക്കാടെത്തിക്കാന് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം കഴിഞ്ഞ ദിവസം ഇയാള്‍ കുട്ടിയെ നാട്ടിലെത്തിക്കുകയും ചെയ്തു.
ഇന്ന് നഗരത്തിലുള്ള സ്കൂളില്‍ ചേര്‍ക്കാനെത്തിയപ്പോള്‍ സ്കൂള്‍ അധികൃതര്‍ പൊലി സില് പരാതി നല്കാന് നിര്‍ദേശിച്ചു. പരാതിയുമായി മണ്ണാര്‍ക്കാട് പൊലിസില്‍ സമീ പിച്ചപ്പോള് സംഭവം നടന്നത് തമിഴ്നാട് പൊലിസിന്റെ പരിധിയിലായതിനാലും നടപ ടിക്രമങ്ങള്‍ വേഗത്തിലാകുന്നതിനുമായി അവിടെ പരാതി നല്കാന് നിര്‍ദേശിച്ചു. ഇതു പ്രകാരം അടുത്തദിവസം തമിഴ്നാട് പൊലിസില്‍ പരാതി നല്‍കുമെന്ന് യുവതി അറി യിച്ചു. പതിമൂന്ന് വര്‍ഷം മുമ്പാണ് തമിഴ്നാട് സ്വദേശി തോരാപുരം സ്വദേശിനിയെ വിവാഹം കഴിച്ചത്. നാല് മക്കളുണ്ട്. മൂന്ന് വര്‍ഷത്തോളമായി യുവതി ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. ഇടയ്ക്ക് കുട്ടികളെ കാണാന്‍ തമിഴ്നാട് സ്വദേശി മണ്ണാര്ക്കാ ടെത്തുകയും പത്തുവയസുകാരനെ മധുക്കരയിലേക്ക് കൂട്ടിക്കൊണ്ട് പോകാറുമുണ്ട്.