മണ്ണാര്‍ക്കാട് : സെപ്റ്റംബര്‍ 26ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കണമെന്നാഹ്വാ നം ചെയ്ത് ആര്‍ട്ടിസാന്‍സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജി.എം.യു.പി സ്‌കൂളിന് സമീപം സായാഹ്നധര്‍ണ നടത്തി. സി.ഐ.ടി.യു ജില്ലാ ജോയി ന്റ് സെക്രട്ടറി പി.മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയ പ്രസിഡന്റ് കെ.രാമന്‍കുട്ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എന്‍.മുരളീധരന്‍, സി.ഐ.ടി.യു ഡി വിഷന്‍ സെക്രട്ടറി കെ.പി.മസൂദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹക്കീം മണ്ണാര്‍ക്കാട്, പി. ദാസന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ഏരിയ സെക്രട്ടറി കെ.കുമാരന്‍ സ്വാഗത വും ട്രഷറര്‍ സുഗതന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!