മണ്ണാര്‍ക്കാട്: കാറ്റിലും മഴയിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശം. മരം വീണ് ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു.ആളപായമില്ല. വൈദ്യുതി തൂണുകള്‍ തകര്‍ന്നും കമ്പികള്‍ പൊട്ടിയും മണിക്കൂറുകളോളം വൈദ്യുതി തടസ്സം നേരിട്ടു. തെങ്ക ര പഞ്ചായത്തിലെ മുതുവല്ലിയില്‍ മോഹനന്‍, കരിമ്പ ഒന്ന് വില്ലേജില്‍ സുഗതന്‍, മുതു കുര്‍ശ്ശി കോഴിശ്ശേരി വീട്ടില്‍ അപ്പു മൂത്താന്‍, കോട്ടോപ്പാടം അമ്പാഴക്കോട് ചോലയില്‍ ഉണ്ണികൃഷ്ണന്‍, കാഞ്ഞിരം ചെട്ടിപ്പള്ളിയാലില്‍ വിശ്വനാഥന്‍ എന്നിവരുടെ വീടാണ് മരം വീണ് തകര്‍ന്നത്. മണ്ണാര്‍ക്കാട് നഗരസഭയിലെ തെക്കുംപുറവന്‍ വീട്ടില്‍ ടി.പി ഷൗക്ക ത്തിന്റെ വീട് തെങ്ങ് വീണും തകര്‍ന്നിട്ടുണ്ട്.പൊറ്റശ്ശേരി പാലാമ്പട്ടയില്‍ വാഹനത്തിന് മുകളിലേക്കും മരം വീണു.മണ്ണാര്‍ക്കാട്- അട്ടപ്പാടി റോഡില്‍ പുഞ്ചക്കോട് പെട്രോള്‍ പമ്പിന് സമീപത്ത് പുളിമരം കടപുഴകി റോഡിലേക്ക് വീണ് മണിക്കൂറുകളോളം ഗതാ ഗതം തടസ്സപ്പെട്ടു.ഫയര്‍ഫോഴ്‌സെത്തി രണ്ടര മണിക്കൂറോളം പണിപ്പെട്ട് മരം മുറിച്ച് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.ആനമൂളി ചെക് പോസ്റ്റിന് സമീപത്തും വൈദ്യുതി ലൈനിലേക്ക് മരം വീണു. മണ്ണാര്‍ക്കാട് തെന്നാരിയില്‍ തെങ്ങ് വീണ് വൈദ്യുതി തൂണു കള്‍ തകര്‍ന്നു. മരം വീണതിനെ തുടര്‍ന്ന് പലയിടങ്ങളില്‍ ഗതാഗതവും തടപ്പെട്ടിരുന്നു.