മണ്ണാര്‍ക്കാട്: യാത്രാമധ്യേ പ്രസവ വേദന അനുഭവപ്പെട്ട ഗര്‍ഭിണിയ്ക്ക് രക്ഷകനായി കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍. കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാട്ടേ യ്ക്ക് വരികയായിരുന്ന ആസാം സ്വദേശിനിക്കാണ് ബസ് ഡ്രൈവര്‍ ടി.പി.സുനിലും കണ്ടക്ടര്‍ കെ.ബാലകൃഷ്ണനും യാത്രക്കാരും തുണയായത്. കുടുംബത്തോടൊപ്പം നാട്ടി ലേക്ക് പോകാന്‍ പാലക്കാട്ടേയ്ക്ക് ബസ് കയറിയതായിരുന്നു യുവതിയും കുടുംബവും. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആര്യമ്പാവില്‍ വെച്ചാണ് യുവതിക്ക് വേദന അനുഭ വപ്പെട്ടത്. ഉടന്‍ മറ്റൊന്നും ചിന്തിക്കാതെ ഡ്രൈവര്‍ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രി യിലേക്ക് കുതിച്ചു. അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് വരെ ബസ് എത്തിച്ച് യുവ തിയെ സുരക്ഷിതയാക്കി. ആശുപത്രി ജീവനക്കാരെത്തി യുവതിയെ ചക്രകസേരയി ലിരുത്തി ഉടന്‍ തന്നെ പ്രസവ മുറിയിലേക്ക് കൊണ്ട് പോയി. ഇവര്‍ ആശുപത്രിയില്‍ അഡ്മിറ്റാണ്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് അറിയുന്നത്. യുവതിയുടെ ഭര്‍ ത്താവിന് ധൈര്യം പകര്‍ന്നും ആവശ്യമായ നിര്‍ദേശങ്ങളും നല്‍കി ഡ്രൈവര്‍ മറ്റു യാത്രക്കാരുമായി പാലക്കാട്ടേയ്ക്ക് യാത്ര തുടര്‍ന്നു. ബസ് ജീവനക്കാരുടെ സമയോചി തമായ ഇടപെടലാണ് യുവതിയേയും കുടുംബത്തേയും തുണച്ചത്.