മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ നിലവില്‍ 86 ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങള്‍ ഉള്ളതായും പ്രസ്തുത പ്രദേശങ്ങളില്‍ നിലവിലുള്ള 79 കുടുംബങ്ങളെ മഴ കനത്ത് അപ കട സാധ്യത ഉണ്ടാകുന്ന പക്ഷം മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും അഡീ ഷണല് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന് അറിയിച്ചു. പ്രസ്തുത പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന 509 കുടുംബങ്ങളില്‍ 430 കുടുംബങ്ങളെ 2018 ലെ പ്രളയത്തിനുശേഷം 10 ലക്ഷം രൂപ സര്‍ക്കാര്‍ ചെലവില്‍ വീടും സ്ഥലവും നല്കി മാറ്റി പാര്‍പ്പിച്ചിരുന്നു. ബാ ക്കിയുള്ള 79 കുടുംബങ്ങളുടെ ഭവന നിര്‍മ്മാണം പുരോഗമിക്കുന്നതായും പ്രസ്തുത കുടുംബങ്ങളെ അപകടസാധ്യത ഉണ്ടാകുന്ന പക്ഷം മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശിക്കു മെന്നും എ.ഡി.എം അറിയിച്ചു.