കോട്ടോപ്പാടം: കാഞ്ഞിരംകുന്നില്‍ മൂന്ന് ദിവസങ്ങൡലായി നടന്ന എസ്.എസ്.എഫ് മുപ്പ താമത് എഡിഷന്‍ കോട്ടോപ്പാടം സെക്ടര്‍ സാഹിത്യോത്സവം സമാപിച്ചു. ഏഴ് വിഭാഗങ്ങ ളിലായി 130 ഓളം മത്സരങ്ങളില്‍ 300ലധിം വിദ്യാര്‍ഥികള്‍ മാറ്റുരച്ച സാഹിത്യോത്സവി ല്‍ 546 പോയിന്റ് നേടി കൂമഞ്ചേരികുന്ന് യൂണിറ്റ് ഒന്നാം സ്ഥാനം നേടി.യഥാക്രമം 506, 426 പോയിന്റുകള്‍ നേടി കാഞ്ഞിരംകുന്ന്,കച്ചേരിപ്പറമ്പ് യൂണിറ്റുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കച്ചേരിപ്പറമ്പ് യൂണിറ്റിലെ സുഫൈല്‍( സീനിയര്‍) കലാപ്രതിഭയും കൂമഞ്ചേരിക്കുന്ന് യൂണിറ്റിലെ റഫീദ് എന്‍ ഒ ( ജൂനിയര്‍) സര്‍ഗ്ഗപ്രതിഭയുമായി തിര ഞ്ഞെടുക്കപ്പെട്ടു.സമാപന സംഗമം എസ്എസ്എഫ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് യാസീന്‍ ജിഫ്രി കല്ലടിക്കോട് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എ പി മുഹമ്മദ് റഫീഖ് സഖാഫി പുത്തൂര്‍ അധ്യക്ഷനായി. സ്വാഗതസംഘം ജനറല്‍ കണ്‍വീ നര്‍ എം.സി.മുഹമ്മദലി സഖാഫി ആമുഖ പ്രഭാഷണം നടത്തി. എസ്എസ്എഫ് പാലക്കാ ട് ജില്ലാ ജനറല്‍ സെക്രട്ടറി സി എം ജഅ്ഫര്‍ അലി വിജയികളെ പ്രഖ്യാപിച്ചു. എസ്എ സ്എഫ് പാലക്കാട് ജില്ലാ സെക്രട്ടറി എന്‍ മുഹമ്മദ് അജ്മല്‍, എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ പ്രസിഡന്റ് ഷഫീഖ് അലി അല്‍ ഹസനി കൊമ്പം, സോണ്‍ സെക്രട്ടറി സാദിഖ് സഖാഫി കോട്ടപ്പുറം ,ആര്‍ എസ് സി ദുബൈ നോര്‍ത്ത് സോണ്‍ സെക്രട്ടറി എന്‍.മുജീബ് റഹ്മാന്‍, കേരള മുസ്ലിം ജമാഅത്ത് കോട്ടോപ്പാടം സര്‍ക്കിള്‍ പ്രസിഡന്റ് ഹനീഫ അന്‍വ രി കാഞ്ഞിരംകുന്ന്, സ്വാഗത സംഘം ഫിനാന്‍സ് കണ്‍വീനര്‍ സൈനുദ്ദീന്‍ ഫാളിലി, എസ്എസ്എഫ് അലനല്ലൂര്‍ ഡിവിഷന്‍ പ്രസിഡണ്ട് ഷഫീഖ് അഹ്‌സനി കൊമ്പം, ജന റല്‍ സെക്രട്ടറി അഡ്വ.ഷഫീഖ് സഖാഫി പാലോട് എന്നിവര്‍ സംസാരിച്ചു. വാപ്പുട്ടി ഹാ ജി,ബാസിത് ഫൈസാനി,മുഹമ്മദ് റിയാസ് അദനി, സ്വഫ് വാന്‍ അല്‍ ഹാദി, ഇബ്രാഹിം ബാദുഷ അല്‍ ഹികമി, ജഅഫര്‍ സ്വാദിഖ്, ഫാരിസ് അല്‍ ഹാദി,സിറാജ് ഫാളിലി, ഷാനിബ് ചെറിയപാറ പങ്കെടുത്തു. നജീബ് സഖാഫി സ്വാഗതവും അസ്ലം കോട്ടോപ്പാടം നന്ദിയും പറഞ്ഞു.