മണ്ണാര്‍ക്കാട്: സാമൂഹിക, ബിസിനസ് രംഗത്തെ പ്രതിഭകള്‍ക്ക് ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ നല്‍കുന്ന ഔട്ട്‌സ്റ്റാന്റിംഗ് അച്ചീവ്‌മെന്റ് അവാര്‍ഡ് അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ടിന്. ഡല്‍ഹി ജവഹര്‍ലാ ല്‍ നെഹ്‌റു സ്റ്റേഡിയം ഓഡിറ്റോറിയത്തില്‍ നടന്ന ഓള്‍ ഇന്ത്യ മലയാളി അസോസി യേഷന്‍ ഫോര്‍മേഷന്‍ ഡേ ആഘോഷ ചടങ്ങില്‍ വച്ച് പുരസ്‌കാരം സമ്മാനിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ പ്രതിഭാ പുരസ്‌കാരം കൈമാറി.അസോസിയേഷന്‍ പ്രസി ഡന്റ് ഗോകുലം ഗോപാലന്‍ അധ്യക്ഷനായി. കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍, എം. പിമാരായ ശശി തരൂര്‍, ശിവദാസന്‍, മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!