കോട്ടോപ്പാടം : വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ചു. കോട്ടോപ്പാടം കൊടക്കാട് നാലകത്തുംപുറം സ്വദേശി തെഷരീഫ് ജോലി ചെയ്യുന്ന സ്ഥാ പനത്തിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് അഗ്നിക്കിരയായത്. ചൊവ്വാഴ്ച രാത്രി 12 നും ഇന്നലെ രാവിലെ ആറ് മണിക്കും ഇടയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ തെഷിരീഫ് ജോലി കഴിഞ്ഞ് രാത്രി പത്ത് മണിക്കെത്തുകയും ബൈക്ക് കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടതു മായിരുന്നു. ഇന്നലെ രാവിലെ ആറ് മണിക്കാണ് വാഹനം കത്തിനശിച്ചത് തെഷിരീഫി ന്റെ സഹോദരന് സദക്കത്തുള്ള കാണുന്നത്. രാത്രിയില്‍ ശക്തമായ മഴ പെയ്തതിനാല്‍ വാഹനം കത്തുന്ന ശബ്ദമോ വെളിച്ചമോ കുടുംബം അറിഞ്ഞിരുന്നില്ല. വാഹനത്തില്‍ ബാറ്ററി ഉണ്ടെങ്കിലും പ്രവര്‍ത്തന രഹിതമാണെന്ന് പറയുന്നു. ഇക്കാരണം കൊണ്ട് തന്നെ ഷോര്‍ട്ട് സര്ക്യൂട്ടായിരിക്കില്ല തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനം. തീയുടെ ചൂടില്‍ കാര്‍പോര്‍ച്ചിന്റെ ഭാഗത്തെ ചുമരില്‍ വിള്ളല്‍ രൂപപ്പെട്ടു. കരിയും മൂടിയിട്ടു ണ്ട്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കുടുംബം പറയുന്നു. തെഷിരീ ഫ് നാട്ടുകല്‍ പൊലിസില്‍ പരാതി നല്കി. പൊലിസും വിരലടയാള വിദഗ്ദ്ധരും സ്ഥല ത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചും അന്വേഷ ണം നടത്തുന്നുണ്ട്.