മണ്ണാര്‍ക്കാട്: പ്രവാചകന്‍ ഇബ്രാഹീമിന്റെയും പത്നി ഹാജറയുടെയും മകന്‍ ഇസ് മാഈലിന്റെയും ആത്മസമര്‍പ്പണത്തിന്റെ സ്ഫുരിക്കുന്ന ഓര്‍മകള്‍ പുതുക്കി നാടെ ങ്ങും വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. കേരളത്തില്‍ മാസപ്പിറവി കാ ണാത്തതിനാല്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കിയതിനാല്‍ വ്യാഴാഴ്ചയാണ് ഈദുല്‍ അദ്ഹ ആഘോഷിച്ചത്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇന്നലെയായി രുന്നു പെരുന്നാള്‍. പെരുന്നാളിനോട് അനുബന്ധിച്ച് പള്ളികളിലും ഈദ്ഗാഹുകളിലും പ്രത്യേക നമസ്‌കാരം നടന്നു. ചിലയിടങ്ങളില്‍ ഈദ് ഗാഹിനെ മഴ തടസ്സപ്പെടുത്തി യെങ്കിലും ആബാല വൃദ്ധം ജനങ്ങള്‍ പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ പങ്കാളികളായി. വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. സര്‍വശക്തനായ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ പള്ളികളില്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്ത ശേഷം പരസ്പരം ആശ്ലേഷിച്ചും ആംശസകള്‍ കൈമാറിയുമാണ് വിശ്വാസികള്‍ ആഘോഷിച്ചത്.

ജീര്‍ണ്ണതക്കെതിരെ ശബ്ദിക്കാനുള്ള പ്രചോദനം

എടത്തനാട്ടുകര: സാമൂഹിക ജീര്‍ണ്ണതക്കും, അനീതിക്കുമെതിരെ ശബ്ദിക്കാനുള്ള പ്ര ചോദനമാണ് ബലി പെരുന്നാള്‍ വിശ്വാസി സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നതെന്ന് എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആനില്‍ നടത്തിയ പെരുന്നാള്‍ ഖുതുബയില്‍ പ്രമുഖ പണ്ഡിതന്‍ അബ്ദുസ്സലാം സ്വലാഹി പ്രസ്താവിച്ചു.ഏകദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ മൗലികത. വിശ്വാസ രംഗത്തെ ജീര്‍ണ്ണതകള്‍ ഗൗരവമായി കാണുകയും, വിമലീകരണം ലക്ഷ്യമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ബാദ്ധ്യതയാണെന്നത് നാം വിസ്മരിക്ക രുത്.സ്‌നേഹവും, സഹവര്‍ത്വിത്തവും, പങ്കുവെക്കലും സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു പേര്‍ പെരുന്നാല്‍ നമസ്‌കാരത്തിലും ഖുതുബയിലും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!