കുമരംപുത്തൂര്‍: പയ്യനെടം ജി. എല്‍. പി. സ്‌കൂളില്‍ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മൈലാഞ്ചി മൊഞ്ച് മത്സരവും മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിച്ചു. നൂറോ ളം ടീമുകള്‍ മൈലാഞ്ചി മൊഞ്ച് മത്സരത്തില്‍ പങ്കെടുത്തു.ഹിബ, ഷിഫ്‌ന ഒന്നാം സ്ഥാ നവും ഹന്ന, സന്‍ഹ രണ്ടാം സ്ഥാനവും റസ്ല, റിസ മൂന്നാം സ്ഥാനവും നേടി. മാപ്പിളപ്പാട്ട് മത്സരത്തില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. മുഹമ്മദ് റജ്ഹാന്‍ ഒന്നാം സ്ഥാനവും മുഹമ്മദ് അഫ്‌നാന്‍ രണ്ടാം സ്ഥാനവും സജ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. പ്രധാ നാധ്യാപകന്‍ എം. എന്‍. കൃഷ്ണ കുമാര്‍ ഈദ് സന്ദേശം നല്‍കി.അധ്യാപകരായ വി.പി. ഹംസക്കുട്ടി, എം.ലത എന്നിവര്‍ നേതൃത്വം നല്‍കി.
