മണ്ണാർക്കാട്: മധു വധക്കേസിൽ പരമാവധി നീതിപൂർവമായ വിധിയാണ് ലഭിച്ചിരിക്കു ന്നതെന്ന് അഡ്വ. ടി.എ സിദ്ദീഖ് അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ സിദ്ദീ ഖ്. മനപ്പൂർവമായ കൊലപാതകമെന്ന് കണ്ടെത്താൻ കോടതിക്ക് കഴിഞ്ഞിട്ടില്ല. കോട തിയുടെ മുമ്പിലെത്തിയ ശാസ്ത്രീയമായതും ഡിജിറ്റൽ ആയതുമായ തെളിവുകളെടു ത്തു. പ്രതികൾ കൊല്ലണമെന്ന് നിലയിൽ ഒന്നും ചെയ്തത് കണ്ടെത്താനായിട്ടില്ല. അതു കൊണ്ടുതന്നെ മനപ്പൂർവമല്ലാത്ത നരഹത്യയാണ് കുറ്റമായി ചുമത്തിയിരിക്കുന്നത്.
ശിക്ഷാവിധി എങ്ങനെയെന്ന് കോടതി ഇന്ന് പറയുമെന്നും ടി.എ സിദ്ദീഖ് കൂട്ടിച്ചേർത്തു.