കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ കുട്ടികളുടെ മാതാപിതാക്കള്‍ പ്രതികള്‍. ഇവര്‍ ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിബിഐ മൂന്നാംകോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടികളുടെ പീഡനം സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് അറിവുണ്ടായി രുന്നുവെന്നാണ് സിബിഐ കണ്ടെത്തല്‍. ആത്മഹത്യപ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അതുമറച്ചുവെക്കല്‍ തുടങ്ങിയ കുറ്റങ്ങ ളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പടെയാണ് ചുമത്തിയിട്ടുള്ളത്. കുട്ടികള്‍ ചൂഷണത്തിനി രയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായാണ് സിബിഐ അന്വേ ഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വാളയാറിലെ പെണ്‍കുട്ടികളുടെ മരണം ആത്മ ഹത്യയാണെന്നായിരുന്നു സിബിഐയുടെയും കണ്ടെത്തല്‍. കേസില്‍ നേരത്തെ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി നിര്‍ദേശപ്രകാ രം തുടരന്വേഷണം നടത്തി. ഈ അന്വേഷണത്തിനൊടുവിലാണ് കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2017 ജനുവരി 13, മാര്‍ച്ച് നാല് തിയതികളിലാണ് വാള യാറിലെ 13,9 വയസുള്ള സഹോദരിമാരെ ഒറ്റമുറി ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.