മണ്ണാര്‍ക്കാട് : സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലെ ജൈവവൈവിധ്യക്ലബും സംയുക്തമായി കാംപസില്‍ ജീവനി ഔഷധ സ സ്യസംഭരണി സജ്ജമാക്കി. സംസ്ഥാനത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യം സംര ക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ജൈവവൈവിധ്യബോര്‍ഡ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമയാണ് കോളജിലെ പുതിയ സംരംഭം. കേരളത്തിന്റെ ഔഷധ സസ്യ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അക്കാദമിക സ്ഥാപന ങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പ്രാദേശിക സമൂഹങ്ങള്‍ എന്നിവ തമ്മിലുള്ള സഹകര ണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതാണ് ജീവനിപദ്ധതിയെന്ന് അധികൃതര്‍ അറി യിച്ചു. കോളജിലെ ബോട്ടണിവിഭാഗം സജ്ജമാക്കിയ ഔഷധസസ്യ സംഭരണിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.സി രാജേഷ് അധ്യക്ഷനായി. ബോട്ടണി വിഭാഗം മേധാവി ഡോ.കെ സെറീന, കോര്‍ഡിനേറ്റര്‍മാരായ ഡോ.പി.എം ഷാഹിന, പൂജ സുരേഷ്, കെ. ഫസീഹ്, എ.എം ഷിഹാബ് എന്നിവര്‍ പങ്കെടുത്തു.