മണ്ണാർക്കാട്:വിവാദമായ അട്ടപ്പാടി മധു വധ കേസിൽ മോചനം ലഭിച്ച ആശ്വാസ ത്തിലാണ് കേസിലെ നാലും,പതിനൊന്നും പ്രതികൾ.നാലാം പ്രതി അനീഷ്,പതി നൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.മറ്റു പ്രതികൾക്കെതിരെയുള്ള സമാന വകുപ്പുകളായിരുന്നു ഇരു വർക്കുമെതിരെയും പൊലീസ് ചേർത്തിരുന്നത്.എന്നാൽ പ്രൊസിക്യൂഷൻ വാദത്തെ ശക്തമായി തന്നെ പ്രതിരോധിച്ച് ഇരുവർക്കും കുറ്റ കൃത്യത്തിൽ പങ്കില്ലെന്ന് തെളി യിക്കുന്നതിൽ പ്രതിഭാഗം വിജയിച്ചു . നാലാം പ്രതിക്ക് വേണ്ടി പാലക്കാട് നിന്നുള്ള ക്രിമിനൽ അഭിഭാഷകൻ അഡ്വ.ജോൺ ജോണും,പതിനൊന്നാം പ്രതിക്ക് വേണ്ടി മണ്ണാർക്കാട് നിന്നുള്ള ക്രിമിനൽ അഭിഭാഷകൻ അഡ്വ.എം.എൻ.സക്കീർ ഹുസ്സൈ നുമാണ് കേസിൽ ഹാജരായിരുന്നത്.ഇരുവർക്കുമെതിരെ പ്രൊസിക്യൂഷൻ ആരോപിച്ച കുറ്റം തെളിയിക്കാൻ നിയമത്തിന്റെ പിൻബലമുള്ള ഒരു തെളിവും ഹാജരാക്കാൻ പ്രൊസിക്യൂഷന് സാധിചീട്ടില്ലെന്ന് അഡ്വ.എം.എൻ.സക്കീർ ഹുസ്സൈൻ പറഞ്ഞു.