മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നുള്ള ജലവിതരണത്തിന് കൃ ത്യമായ ആസൂത്രണ പദ്ധതി തയ്യാറാക്കണമെന്ന് താലൂക്ക് വികസന സമിതിയില്‍ ആവ ശ്യം.പൊതുപ്രവര്‍ത്തകനായ ടി.കെ. സുബ്രഹ്മണ്യനാണ് ഇക്കാര്യം ഉന്നയിച്ചത്.രണ്ട് മാ സം മുമ്പ് ഡാമില്‍ നിന്നും കൃഷിയ്ക്കും കുടിവെള്ള ആവശ്യത്തിനുമായി ജലവിതര ണം ആരംഭിച്ചെങ്കിലും പലയിടത്തും വെള്ളമെത്തിയത് ദിവസങ്ങള്‍ പിന്നിട്ടാണ്. പൊ മ്പ്ര, ചളവറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വെള്ളമെത്താതിരുന്നതിനാല്‍ കര്‍ഷകര്‍ കഷ്ടത്തിലായി. കനാല്‍ വേണ്ട രീതിയില്‍ അറ്റകുറ്റപണി നടത്താതിരുന്നതാണ് ഇതിന് ഇടവരുത്തിയത്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയുള്ള അറ്റകുറ്റപണി നിലവില്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നേര ത്തെ ആവശ്യമുയര്‍ന്നിരുന്നു.എന്നാല്‍ നിലവിലുള്ള ഫണ്ട് വിനിയോഗിച്ച് അറ്റകുറ്റപ ണി നടത്താന്‍ സാധ്യമല്ലെന്ന് ജലസേചന വകുപ്പ് പ്രതിനിധി അറിയിച്ചു.സര്‍ക്കാര്‍ ഫ ണ്ടോ,തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഫണ്ടോ വിനിയോഗിച്ച് കനാല്‍ നവീക രണം നടത്തേണ്ടി വരുമെന്നും വകുപ്പ് പ്രതിനിധി അഭിപ്രായപ്പെട്ടു.

മണ്ണാര്‍ക്കാട് രണ്ട് വില്ലേജിലെ മുതുവല്ലി ഭാഗത്തെ ശ്മശാന ഭൂമിയുടെ പോക്കുവരവ് സം ബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു.അലനല്ലൂര്‍ മൂന്ന് വില്ലേജ് ഓഫീ സറെ ജനസമ്പര്‍ക്കം കുറഞ്ഞ മറ്റൊരു വില്ലേജിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കും. കെ.പി.ഐ.പി.യുടെ പക്കലുള്ള മുണ്ടേക്കരാട്ടെ ഏഴ് ഏക്കര്‍ ഭൂമി ജയിലിനായി നല്‍ കിയ സാഹചര്യത്തില്‍ അവശേഷിക്കുന്ന ഭൂമി നഗരസഭയ്ക്ക് അനുവദിച്ച് നല്‍കണ മെന്ന് അധ്യക്ഷനായ നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. ഭൂ രേഖാ തഹസില്‍ദാരുടെ അഭാവം ഗൗരവമായി കാണണമെന്ന് പൊതുപ്രവര്‍ത്തകനായ പാലോട് മണികണ്ഠന്‍ പറഞ്ഞു. അതിര് നിര്‍ണ്ണയം നടക്കാത്തതിനാല്‍ കോടതിപ്പടി മുതല്‍ അല്‍മ ആശുപത്രി വരെയുള്ള റോഡിന്റെ അരികില്‍ ടൈല്‍ വിരിച്ച് വൃത്തി യാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് പ്രതിനിധി പറഞ്ഞു.സര്‍വ്വേയര്‍മാരുടെ അപര്യാപ്തത പരാതിക്കിടയാക്കി. ഏപ്രി ല്‍ അഞ്ചിന് ശേഷം ഇക്കാര്യത്തില്‍ പരിഹാരമുണ്ടാകുമെന്ന് തഹസില്‍ദാര്‍ കെ.ബാല കൃഷ്ണന്‍ അറിയിച്ചു.

നൊട്ടമല ഭാഗത്ത് മാലിന്യം തള്ളുന്നതിന് തടയിടാന്‍ നടപടി വേണമെന്നും ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു.മണ്ണാര്‍ക്കാട് നഗരത്തില്‍ പണം നല്‍കി ഉപയോഗിക്കാവുന്ന ശുചിമുറി സംവിധാനം ആരംഭിക്കുന്നതിന് നടപടി യായിട്ടുണ്ടെന്ന് നഗരസഭാ പ്രതിനിധി അറിയിച്ചു. അറവുശാല വിഷയവും ചര്‍ച്ചയാ യി.സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളനുസരിച്ച് അറവുശാല നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തികള്‍ തയ്യറാണെങ്കില്‍ നഗരസഭ പിന്തുണ നല്‍കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. അറവുശാല വിഷയവും ചര്‍ച്ചയായി.സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാന ദണ്ഡങ്ങളനുസരിച്ച് അറവുശാല നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തികള്‍ തയ്യറാണെങ്കില്‍ നഗരസഭ പിന്തുണ നല്‍കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.നഗരത്തില്‍ ദേശീയപാതയി ലെ പരസ്യബോര്‍ഡുകള്‍ ഒഴിവാക്കണമെന്ന് ദേശീയപാത അതേറിറ്റി പ്രതിനിധി അറിയിച്ചു.പലസ്ഥലങ്ങൡും ഇത്തരം പരസ്യ വരുമാനം കൊണ്ടാണ് വൈദ്യുതി ബില്ല് അടയ്ക്കുന്നതെന്നും കാഴ്ചക്കാര്‍ക്ക് തടസ്സമില്ലാത്ത രീതിയിലാണ് പരസ്യം വെച്ചിരിക്കു ന്നതെന്നും നഗരസഭാ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.നഗരസൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ബോര്‍ഡുകളും പോസ്റ്ററുകളും നീക്കണം ചെയ്യണമെന്നും ഇതെല്ലാം സ്ഥാപിക്കുന്നവര്‍ സമയബന്ധിതമായി മാറ്റുന്നതിലും ശ്രദ്ധ പുലര്‍ത്തണ മെന്നും ആവശ്യമുയര്‍ന്നു.

ഈശ്വരമണ്ണ് കേളനിവാസികളുടെ വീട് സംബന്ധിച്ച പ്രശ്‌ന പരിഹാരത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചതായി കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതീ രാമരാജന്‍ അറിയിച്ചു. അലനല്ലൂര്‍ മൂന്ന് വില്ലേജില്‍ പട്ടികവര്‍ഗക്കാര്‍ക്കുള്ള ഭവന നിര്‍മാണം കഴിഞ്ഞിട്ടുണ്ടെങ്കില്‍ ആയത് താലൂക്ക് സഭയുടെ കണ്‍വീനറെ അറിയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികളില്‍ മന്ത് രോഗം കണ്ട് വരുന്ന സാഹചര്യത്തില്‍ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രതിനിധി ചൂണ്ടിക്കാട്ടി. താലൂക്ക് ആശുപത്രി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ആശുപത്രി കളിലെ മരുന്ന് ക്ഷാമവും ചര്‍ച്ചയായി.ചിറക്കല്‍പ്പടി- കാഞ്ഞിരപ്പുഴ റോഡിന്റെ പ്ര വൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോ പനസമിതി കാഞ്ഞിരപ്പുഴ യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് നമ്പുശ്ശേരി നിവേദനം നല്‍കി. ഡെപ്യൂട്ടി തഹസില്‍ദാര്‍ അബ്ദുറഹ്മാന്‍ പോത്തുകാടന്‍, സി. വിനോദ്, പൊതുപ്രവര്‍ത്ത കരായ മോന്‍സി തോമസ്, സദക്കത്തുള്ള പടലത്ത്,വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവരും സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!