മണ്ണാര്‍ക്കാട്: ദേശീയപാതയിലെ വാഹന പരിശോധന സമയത്ത് പൊലീസ് വാഹനം കച്ചവട സ്ഥാപനങ്ങളുടെ മുന്നില്‍ നിര്‍ത്തരുതെന്ന് കേരള വ്യാപാരി വ്യവസായി സമി തി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് വിനോദ് കൃഷ്ണന്‍ അധ്യക്ഷനായി.ജില്ലാ സെക്ര ട്ടറി എം അനന്തന്‍ സംഘടനാ റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി അബ്ദുള്‍ അമീര്‍ റിപ്പോ ര്‍ട്ടും ട്രഷറര്‍ കെപി അഷ്‌റഫ് കണക്കും അവതരിപ്പിച്ചു.ജില്ലാ ട്രഷറര്‍ എം ബഷീര്‍ സംസാരിച്ചു.കെവി നിയാസ് സ്വാഗതവും കെ പി അഷ്‌റഫ് നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികള്‍: അബ്ദുള്‍ അമീര്‍ (പ്രസിഡന്റ്),സേനു ശിവന്‍ (വൈസ് പ്രസിഡന്റ്), സി.വിനോദ് കൃഷ്ണന്‍ (സെക്രട്ടറി),കെ വി നിയാസ് (ജോയിന്റ് സെക്രട്ടറി),അമീര്‍ യാല്‍ (ട്രഷറര്‍).
