മണ്ണാര്‍ക്കാട്: ശുചിത്വകേരളത്തിന്റെ സൈന്യമായ ഹരിതകര്‍മ്മസേനയ്ക്കെതിരെ നട ക്കുന്ന സാമൂഹ്യവിരുദ്ധപ്രചാരണം അത്യന്തം അപലപനീയമാണെന്ന് തദ്ദേശ സ്വയം ഭര ണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മാലിന്യമുക്ത കേരളത്തി ലേ ക്കുള്ള നമ്മുടെ പ്രയാണത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നി ല്‍. നാം ഓരോരുത്തരും സൃഷ്ടിക്കുന്ന മാലിന്യം, നമുക്ക് വേണ്ടിയും നാടിന് വേണ്ടിയും നീക്കം ചെയ്യുന്നവരാണ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍. ആ സേവനം വിലമതിക്കാനാ കാത്തതാണ്. ഈ സേവനത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 50 രൂപാ ഫീസ് വലിയ കൊ ള്ളയാണെന്ന് ചിത്രീകരിക്കുന്നത് ക്രൂരതയാണ്. ഹരിതകര്‍മ്മസേനയെ ഹൃദയപൂര്‍വം ചേര്‍ത്തുപിടിക്കാന്‍ കേരളീയസമൂഹം തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തുകളിലെ സേവനത്തിന് ഹരിതകര്‍മ്മസേനയ്ക്ക് ഫീസ് അടച്ച രസീത് നിര്‍ ബന്ധമാണോ എന്ന ചോദ്യത്തിനുള്ള മറുപടി ഉയര്‍ത്തിയാണ് ഈ ദുഷ്പ്രചാരണം നട ക്കുന്നത്. നിലവില്‍ അത്തരം നിയമങ്ങളോ ഉത്തരവുകളോ ഇല്ലെന്ന മറുപടി, ഹരിതകര്‍ മ്മസേനയ്ക്ക് പണം കൊടുക്കാന്‍ നിയമമില്ലെന്ന് തെറ്റായി വ്യാഖ്യാനിച്ചാണ് പ്രചാരണ ങ്ങളെല്ലാം. തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയ മറുപടി, വേണ്ടത്ര അവധാനതയില്ലാതെ നല്‍കിയ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കും. ഒപ്പം ഇതിന്റെ മറപിടിച്ച് വ്യാജവാര്‍ത്തകളും നുണപ്രചാരണവും നിരന്തരം പടച്ചുവിടുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ വിഷയത്തില്‍ ഡിജിപിക്ക് പരാതി നല്‍കി. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാ പനങ്ങളും ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്തി, നിയമനടപടി സ്വീകരിക്ക ണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ ശേഖരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന യൂസര്‍ഫീസ് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നല്‍കാന്‍ നിയമപ്രകാരം വീ ടുകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും മന്ത്രി അറിയിച്ചു. 2016ല്‍ കേന്ദ്ര സര്‍ക്കാ ര്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടത്തിലെ 4(3), 15(ള) പരമാര്‍ശങ്ങള്‍ ഇത് കൃത്യമായി നിര്‍ദേശിക്കുന്നുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഇക്കാര്യം നിഷ്‌ക ര്‍ഷിക്കുന്ന വിപുലമായ നിയമവും ഒരുങ്ങുകയാണ്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളി ല്‍ നിന്നും 100% യൂസര്‍ഫീ ശേഖരിക്കുന്നതിന് അനുയോജ്യമായ നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സ്വീകരിക്കാമെന്ന് സ്പഷ്ടീകരിച്ച് പ്രത്യേക ഉത്തരവും ഇന്ന് പുറത്തിറ ക്കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന സേവന ങ്ങള്‍ക്കായി ഹരിതകര്‍മ്മ സേന നല്‍കുന്ന യൂസര്‍ ഫീ കാര്‍ഡ്/രസീതിന്റെ പകര്‍പ്പ് ലഭ്യമാക്കുന്ന തിന് അപേക്ഷകനോട് നിര്‍ദേശിക്കാനാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
