മണ്ണാര്‍ക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫര്‍സോണുമായി ബന്ധ പ്പെട്ട ആകാശ ഭൂപടത്തില്‍ മണ്ണാര്‍ക്കാട് നഗരസഭ ഉള്‍പ്പെട്ടതിലെ തെറ്റ് തിരുത്തുന്ന കാര്യങ്ങളില്‍ റെവന്യുവകുപ്പും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ നിര്‍ദേശിച്ചു.മണ്ണാര്‍ക്കാട് താലൂക്ക് വികസന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെങ്കര പഞ്ചായത്തിലെ തത്തേങ്ങലത്തിന് മുകളിലാണ് ബഫര്‍ സോണുള്ളത്. ഭൂമി യുടെ കിടപ്പ് പരിശോധിക്കുമ്പോള്‍ പ്രശ്‌നമില്ലെങ്കില്‍ തന്നെയും രേഖകളിലെ പിഴ വുകള്‍ ഭാവിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കാം.ഭൂപടത്തില തെറ്റ് തിരു ത്തുന്നതില്‍ വനംവകുപ്പിനെ പോലെ റവന്യുവകുപ്പിനും ഉത്തരവാദിത്വമുണ്ടെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.ബഫര്‍സോണുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് വനംഡിവി ഷനില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് വനംവകുപ്പിന്റെ പ്രതിനിധി അറിയിച്ചു.കണ്ടമംഗലം ഭാഗത്ത് പരാതിയുള്ളതായി അറിഞ്ഞെന്നും നിജസ്ഥിതി മനസ്സിലാക്കി അറിയിക്കാനും എംഎല്‍എ നിര്‍ദേശിച്ചു.ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ച് മലയോരവാസികളുടെ ആശങ്ക ദുരീകരിക്കാന്‍ വനംവകുപ്പ് നടപടിയെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

അരയങ്ങോട് പൊട്ടിക്ക് സമീപത്തെ അഞ്ചര ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട നിലവി ലെ സാഹചര്യവും രേഖകളും നിജസ്ഥിതിയും പരിശോധിച്ച് മൂന്ന് മാസത്തിന് ശേഷ മുള്ള താലൂക്ക് വികസന സമിതി യോഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ ത ഹസില്‍ദാറെ യോഗം ചുമതലപ്പെടുത്തി.എംഇഎസ് ഭൂ നികുതി വിഷയുമായി ബന്ധ പ്പെട്ട് കോടതി ഉത്തരവുണ്ടെങ്കില്‍ തഹസില്‍ദാര്‍ക്ക് കൈമാറാന്‍ യോഗത്തില്‍ അധ്യ ക്ഷത വഹിച്ച നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു.ദേശീയപാതയുടെ പ്രവൃത്തികള്‍ തടസ്സപ്പെടുന്ന തരത്തില്‍ കയ്യേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം വകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും യോഗം നിര്‍ദേശിച്ചു.

നാട്ടിന്‍പുറങ്ങളിലടക്കം ലഹരി ഉപയോഗം വര്‍ധിച്ച് വരുന്നത് തടയാന്‍ പരിശോധ നകളും മറ്റും ഊര്‍ജ്ജിതമാക്കാന്‍ എക്‌സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി.മണ്ണാര്‍ക്കാട് മേഖലയില്‍ റേഷന്‍ കടകളില്‍ പച്ചരി മാത്രമാണ് കൂടുതലും ലഭിക്കുന്നതെന്ന പരാതി യില്‍ ഇക്കാര്യം പരിശോധിച്ച ശേഷം ഉടന്‍ നടപടി സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിനോട് നിര്‍ദേശിച്ചു.കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നുള്ള വെള്ളം മെഴുംപാറയിലേക്ക് ഉടന്‍ എത്തിച്ച് നല്‍കണമെന്ന് ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി.കളക്ഷന്‍ ഇല്ലെന്ന കാരണത്താല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ നിര്‍ത്തുന്ന തിനെതിരെ വിമര്‍ശനമുയര്‍ന്നു.സ്‌കൂള്‍ ബസുകള്‍ അമിത വേഗതയില്‍ സഞ്ചരിക്കു ന്നുവെന്ന പരാതിയെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കാന്‍ തീരു മാനിച്ചു.കൃഷിയിടങ്ങളിലെ കുരങ്ങ് ശല്ല്യം നിന്ത്രിക്കാനും വെടിവെച്ച് കൊല്ലുന്ന കാട്ടുപന്നികളുടെ മാസം വില്‍പ്പന നടത്താന്‍ നടപടിയുണ്ടാകണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

തഹസില്‍ദാര്‍ കെ ബാലകൃഷ്ണന്‍,അഡീഷണല്‍ തഹസില്‍ദാര്‍ സക്കീര്‍ ഹുസൈന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സി വിനോദ്,ഡിവൈഎസ്പി വിഎ കൃഷ്ണദാസ്, പൊതുപ്രവ ര്‍ത്തകരായ എം ഉണ്ണീന്‍,ടി എ സലാം മാസ്റ്റര്‍,പാലോട് മണികണ്ഠന്‍,സിദ്ദീഖ് ചേപ്പോട ന്‍,സദക്കത്തുള്ള പടലത്ത്,സുബ്രഹ്മണ്യന്‍,സന്തോഷ്,അബൂബക്കര്‍ തച്ചമ്പാറ,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!