കോട്ടോപ്പാടം:ജനജീവിതത്തിനും കൃഷിയ്ക്കും ഭീഷണിയായി കച്ചേരിപ്പറമ്പ് മേഖലയില്‍ വിഹരിക്കുന്ന കാട്ടാനകളെ സൈല ന്റ്‌വാലി ഉള്‍വനത്തിലേക്ക് തുരത്തും.തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം.
കാട്ടാനകളെ തുരത്തുന്നതിനുള്ള നടപടികള്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും.ആദ്യപടിയായി ഡ്രോണ്‍ ഉപയോഗിച്ച് ശല്ല്യക്കാരായ കാട്ടാനകളെ കണ്ടെത്തും.തുടര്‍ന്ന് തുരത്താനുള്ള ദൗത്യം ആരംഭി ക്കും.വനപാലകര്‍,ആര്‍ആര്‍ടി,ആനയെ തുരത്തുന്നതില്‍ വിദഗ്ദ്ധ രായ ആളുകള്‍ എന്നിവരടങ്ങുന്ന വിപുലമായ സംഘം ദൗത്യത്തിനാ യി ഇറങ്ങും.പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ അടിക്കാടുകളും വെട്ടി നീക്കും.കാട്ടാന പ്രശ്‌നം പരിഹരിക്കുന്നതിനായി സൈലന്റ് വാലി വനംഡിവിഷനില്‍ നടക്കുന്ന സോളാര്‍ തൂക്ക് വേലിയുടെ നിര്‍മാ ണം എത്രയും വേഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാന മായി.
നാള്‍ക്ക് നാള്‍ കാട്ടാനപ്രശ്‌നം അതിരൂക്ഷമാകുന്നത് കണക്കിലെ ടുത്ത് കച്ചേരിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രത്യേക ആര്‍ആര്‍ടിയെ നിയോ ഗിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൃഷി നാശമുണ്ടായവര്‍ക്ക് കാലതാമസം വിന നഷ്ടപരിഹാരം ലഭ്യ മാക്കാനും നടപടിയുണ്ടാകണം.മലയോര മേഖലയിലെ വന്യജീവി പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ക്കായി എം പി,എംഎല്‍എ ഫണ്ട് ലഭ്യമാക്കാന്‍ നടപടിയുണ്ടാകണമെന്നും ചര്‍ ച്ചയില്‍ ആവശ്യമുയര്‍ന്നു.
കഴിഞ്ഞ ദിവസം കച്ചേരിപ്പറമ്പ് നെല്ലിക്കുന്നില്‍ കാളപ്പൂട്ടിനിടെ കാട്ടാന ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വനം വകുപ്പിന്റെ വാഹനം തടഞ്ഞിരുന്നു.തുടര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പ്,ജനപ്രതിനിധികള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,പ്രദേശവാസികള്‍ എന്നിവരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.മണ്ണാര്‍ക്കാട് ഡിഎഫ്ഒ എംകെ സുര്‍ജിത്ത്,റെയ്ഞ്ച് ഓഫീസര്‍ എന്‍ സുബൈര്‍, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ സുനില്‍കുമാര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം വി മണികണ്ഠന്‍,കോട്ടോപ്പാടം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയില്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി,സംഘടനാ നേതാക്കളായ പി മനോമോഹനന്‍,ടി കെ ഇപ്പു,ഹമീദ്,ഹംസ,ഇല്ല്യാസ് താളിയില്‍ തുട ങ്ങിയവര്‍ പങ്കെടുത്തു.