അലനല്ലൂര്‍: അലനല്ലൂര്‍ മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്ക ല്‍ ക്യാമ്പ് ഡിസംബര്‍ നാലിന് നടക്കും.ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുക .ജന റല്‍ പ്രാക്ടീഷണര്‍ ഡോ.ശ്രീരാജ് നേതൃത്വം നല്‍കും.
പ്രമേഹം,തൈറോയ്ഡ്,രക്തസമ്മര്‍ദ്ദം,പനി,പകര്‍ച്ചാവ്യാധികള്‍,ശ്വാസ കോശരോഗങ്ങള്‍,ആസ്മ,അലര്‍ജി,വിളര്‍ച്ച,സന്ധിവാതം,സന്ധിവേദന,തലവേദന,കൊളസ്‌ട്രോള്‍,ഉറക്കകുറവ്,മാനസിക സമ്മര്‍ദ്ദം, അമിതവണ്ണം,പോഷകഹാരത്തിന്റെ കുറവ്,ഹെല്‍ത്ത് ചെക്കപ്പ്, തലകറക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് ക്യാമ്പില്‍ ചികിത്സ ലഭ്യമാ കും.ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, പ്രമേഹം,ബി പി പരിശോധന എന്നിവര്‍ സൗജന്യമായിരിക്കുമെന്ന് എഎംസി മാനേജ്‌മെന്റ് അറിയിച്ചു.
അനല്ലൂര്‍ മെഡിക്കല്‍ സെന്റര്‍ പുതിയ മാനേജ്‌മെന്റിന്റെ കീഴില്‍ മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ഹോസ്പിറ്റലിലേയും പെരിന്തല്‍മണ്ണയിലെ പ്രമുഖ ഹോസ്പിറ്റലുകളിലേയും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 16 മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ എഎംസി ആശുപത്രിയില്‍ ജനറല്‍ പ്രാക്ടീഷണറുടെ സേവനം ലഭ്യ മാണ്.ആഴ്ചയിലെ ഓരോ ദിവസങ്ങളിലും വിവിധ വിഭാഗങ്ങളിലെ പ്രമുഖരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കാനായി ആശു പത്രിയില്‍ എത്തുന്നുണ്ട്.കാര്‍ഡിയോളജി,അസ്ഥിരോഗ വിഭാഗം,പ ള്‍മണോളജി,ഗൈനക്കോളജി,ശിശുരോഗ വിഭാഗം, ഗ്യാസ്‌ട്രോളജി, യൂറോളജി,ഡെര്‍മറ്റോളജി,സൈക്കോളജി വിഭാഗങ്ങളിലും ചികി ത്സാ സേവനങ്ങള്‍ ലഭ്യമാണ്.ലാബ്,ഡിജിറ്റല്‍ എക്‌സറേ,ഫാര്‍മസി, ഇസിജി തുടങ്ങിയ സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. ബുക്കിം ഗിന് 04924 263551, 8078823551