മണ്ണാര്‍ക്കാട് : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നല്കുന്ന എന്‍.എം.എം. എസ്. സ്കോളര്‍ഷിപ് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ രണ്ടാം റാങ്ക് നേടിയ ഹിബ ഫാത്തിമയെ വോയ്സ് ഓഫ് മണ്ണാര്‍ക്കാട് അനുമോദിച്ചു. ഭാരവാഹികളായ രമേഷ് പൂര്‍ണ്ണിമ, ഗഫൂര്‍ പൊതുവത്ത്, കെ.വി അമീര്‍, നസീര്‍ തെങ്കര, ഇസ്ഹാഖ് മലബാര്‍ എന്നിവര്‍ ഹിബ ഫാത്തിമയുടെ വീട്ടിലെത്തിയാണ് ഉപഹാരം സമര്‍പ്പിച്ചത്. മലയം കുളയന്‍ വീട്ടില്‍ ഹാരിസ് -മിസ്ന ദമ്പതികളുടെ മകളായ ഹിബ ഫാത്തിമ നെല്ലിപ്പുഴ ഡി.എച്ച്.എസ്. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്.
