മണ്ണാര്‍ക്കാട്:ഉപജില്ലയിലെ സ്‌കൂള്‍ ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര,പ്രവൃത്തി പരിചയ ക്ലബ്ബുകളുടെ പൊതു വേദിയായ ശാസ്ത്രരംഗ സംഗമം ഉത്സവ പ്രതീതിയോടെ മണ്ണാര്‍ക്കാട് ജി.എം. യു.പി സ്‌കൂളില്‍ നടന്നു. ഉപജില്ലയിലെ മുപ്പതോളം സ്‌കൂളുകളില്‍ നിന്ന് വന്ന 120 കുട്ടികള്‍ വേസ്റ്റ് ബോക്‌സ് നിര്‍മ്മാണം,നക്ഷത്ര നിര്‍ മാണം,പേപ്പര്‍ ബാഗ് നിര്‍മ്മാണം, റോക്കറ്റ് നിര്‍മ്മാണം എന്നീ മേഖ ലകളില്‍ സംഘങ്ങളായി തിരിഞ്ഞു നിര്‍മാണ പ്രവര്‍ത്തനം നടത്തി. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.എച്ച്.നുസ്‌റത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.അബ്ദുല്‍മജീദ് അധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി.അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.വേണു പുഞ്ചപ്പാടം,ശാസ്ത്ര രംഗം കണ്‍വീനര്‍ കെ.സി.സുരേഷ്, കെ.കെ. വിനോദ് കുമാര്‍,രവിശങ്കര്‍,ശിവപ്രസാദ് പാലോട്, കെ.വിലാസി നി,കെ. സുധീര്‍ എന്നിവര്‍ സംസാരിച്ചു.തെരഞ്ഞെടുക്കപ്പെട്ട മാതൃ കകളുടെ പ്രദര്‍ശനവും നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!