കാഞ്ഞിരപ്പുഴ: സംരക്ഷിത വനമേഖലയില്‍ നിന്നും ഒരു കിലോ മീറ്റ ര്‍ വായുദൂരം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ബുധനാഴ്ച കാഞ്ഞിരത്ത് സംയു ക്ത കര്‍ഷക സമിതി നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും അതി ജീവന സദസ്സ് നടക്കും.തലമുറകളായി മലയോര മേഖലയില്‍ ജീവി ച്ചു പോരുന്നവരുടെ നിലനില്‍പ്പിനെ തന്നെ ദോഷകരമായി ബാധി ക്കുന്ന വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ടാണ് സമരം.വൈകീട്ട് നാലരയ്ക്ക് കാ ഞ്ഞിരപ്പുഴ പഞ്ചായത്ത് പരിസരത്ത് നിന്നും ആരംഭിക്കുന്ന പ്രതി ഷേധ ജാഥ കാഞ്ഞിരം അങ്ങാടിയില്‍ സമാപിക്കും.തുടര്‍ന്ന് നടക്കു ന്ന അതിജീവന സദസ്സ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജ ന്‍ ഉദ്ഘാടനം ചെയ്യും.കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ മുഖ്യപ്രഭാഷണം നടത്തും.പാലക്കാട് രൂപത അധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അനുഗ്രപ്രഭാഷണം നടത്തും.കിഫ ജില്ലാ പ്രസി ഡന്റ് സണ്ണി കിഴക്കേക്കര അധ്യക്ഷനാകും.പാലക്കാട് രൂപത സംര ക്ഷണ സമിതി ഡയറക്ടര്‍ ഫാ.സജി വട്ടുകുളം ആമുഖ പ്രസംഗം നടത്തും.ജനപ്രതിനിധികള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കള്‍,എകെസിസി,കെവിവിഇഎസ് പ്രതിനിധികള്‍ പങ്കെടുക്കും. കര്‍ഷക സംരക്ഷണസമിതി കാഞ്ഞിരപ്പുഴ ഫെറോന പ്രസിഡന്റ് ജോമി മാളിയേക്കല്‍ സ്വാഗതവും കിഫ സ്റ്റേറ്റ് ലീഗല്‍ സെല്‍ അംഗം അഡ്വ.ബേബി പൂവത്തുങ്കല്‍ നന്ദിയും പറയും.