തച്ചനാട്ടുകര: നാട് വായനാപക്ഷാചരണമാചരിക്കുമ്പോള്‍ കരള്‍ രോഗിയായ കുട്ടിയുടെ ചികിത്സക്കായി പുസ്തക വില്‍പ്പനയിലൂടെ തുക സമാഹരിക്കാന്‍ വഴിയൊരുക്കി എഴുത്തുകാരനും അധ്യാപ കനുമായ ശിവപ്രസാദ് പാലോടിന്റെ വേറിട്ട ജീവകാരുണ്യപ്രവ ര്‍ത്തനം.തച്ചനാട്ടുകര ചാമപ്പറമ്പ് സ്വദേശിനി നിവേദിതയുടെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള തുക കണ്ടെത്തുന്നതിലേ ക്കാണ് സഹായഹസ്തം. ടെമ്പിള്‍റണ്‍ എന്ന കവിതാ സമാഹാരമാണ് നല്‍കിയത്.പുസ്തകങ്ങള്‍ പഴഞ്ചേരി യങ് സ്റ്റാര്‍ ക്ലബ് പൊതുജന വായ നശാല പ്രവര്‍ത്തകരായ കെ.രാമദാസന്‍,വി.ശങ്കരന്‍ കുട്ടി,കെ. രഞ്ജിത്ത്,ടി.കൃഷ്ണകുമാര്‍,ജിബിന്‍.കെ.കോശി,എന്നിവര്‍ ഏറ്റുവാ ങ്ങി.കരിങ്കല്ലത്താണി ഫാത്തിമ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് നിവേദിത.കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ട അമ്പത് ലക്ഷം സ്വരൂപിക്കുന്നതിനായി നാട്ടുകാര്‍ ചേര്‍ന്ന് സഹായ സമിതി രൂപീകരിച്ച് ധനസമാഹരണം നടത്തുന്നുണ്ട്. പുസ്തക വില്‍പനയിലൂ ടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും ചികിത്സ സഹായ സമിതി ക്ക് കൈമാറുമെന്ന് വായനശാല പ്രവര്‍ത്തകര്‍ അറിയിച്ചു.