മണ്ണാര്‍ക്കാട്: എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ എന്ന സര്‍ ക്കാര്‍ നയത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേള മെയ് ഒമ്പ തിന് രാവിലെ പത്തിന് ചിറ്റൂര്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. വൈ ദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും.
പട്ടയ മേളയില്‍ വിതരണം ചെയ്യുന്നത് 6226 പട്ടയങ്ങള്‍
ജില്ലാതല പട്ടയമേളയില്‍ വിതരണം ചെയ്യുന്നത് 6226 പട്ടയങ്ങള്‍ . ഇതില്‍ 5102 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളാണ് കെ.എസ്.ടി പട്ടയം (7) , ലക്ഷംവീട് പട്ടയം/ നാല് സെന്റ് പട്ടയം(721),ഭൂമി പതിവ് പട്ടയം (144), മിച്ചഭൂമി പട്ടയം(69), ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയം(5102), വനാവ കാശ രേഖ (183) എന്നിങ്ങനെ വിവിധ ഇനങ്ങളിലായാണ് പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്.
കൂടുതല്‍ പട്ടയങ്ങള്‍ പട്ടാമ്പി താലൂക്കില്‍ 424 പട്ടയങ്ങള്‍.
ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് പട്ടാമ്പി താലൂ ക്കിലാണ്. പട്ടാമ്പി താലൂക്കിലെ 424 കുടുംബങ്ങള്‍ക്കാണ് ജില്ലാതല പട്ടയമേളയില്‍ പട്ടയം വിതരണം ചെയ്യുന്നത്. പട്ടാമ്പി താലൂക്കില്‍ 33 ഭൂമിപതിവ് പട്ടയങ്ങളും 357 നാല് സെന്റ്/ ലക്ഷംവീട് പട്ടയങ്ങളും 34 മിച്ചഭൂമി പട്ടയങ്ങളും ഉള്‍പ്പെടെ 424 പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായി.ചിറ്റൂര്‍ താലൂക്കില്‍ 56 ഭൂമിപതിവ് പട്ടയങ്ങളും, 150 നാല് സെന്റ്/ ലക്ഷംവീട് പട്ടയങ്ങളും നാലു മിച്ചഭൂമി പട്ടയങ്ങളും ഉള്‍പ്പെ ടെ 210 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ആലത്തൂര്‍ താലൂക്കില്‍ 76 നാല് സെന്റ്/ ലക്ഷം വീട് പട്ടയങ്ങള്‍ വിതരണം ചെയ്യുന്നു. 55 ഭൂമിപതിവ് പട്ടയങ്ങളും 13 നാല് സെന്റ്/ ലക്ഷംവീട് പട്ടയങ്ങളും 7 കെ.എസ്. ടി പട്ടയങ്ങളും ഉള്‍പ്പെടെ 75 പട്ടയങ്ങളാണ് മണ്ണാര്‍ക്കാട് താലൂക്കില്‍ വിതരണം ചെയ്യുന്നത്. ഒറ്റപ്പാലം താലൂക്കില്‍ 104 നാല് സെന്റ്/ ലക്ഷംവീട് പട്ടയങ്ങളും ഒരു ഭൂമിപതിവ് പട്ടയവും 30 മിച്ച ഭൂമി പട്ടയങ്ങളും ഉള്‍പ്പെടെ 135 പട്ടയങ്ങളാണ് വിതരണം ചെയ്യുന്ന ത്. അട്ടപ്പാടി താലൂക്കില്‍ 21 നാല് സെന്റ്/ ലക്ഷംവീട് പട്ടയങ്ങളും 183 വനാവകാശ രേഖയും ഉള്‍പ്പെടെ 204 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കും.
എം.പിമാരായ വി.കെ. ശ്രീകണ്ഠന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, രമ്യ ഹരിദാസ്, എം.എല്‍.എമാരായ എ. പ്രഭാകരന്‍, കെ.ശാന്തകുമാരി, കെ. ബാബു, മുഹമ്മദ് മുഹ്സിന്‍, പി. മമ്മിക്കുട്ടി, എന്‍.ഷംസുദ്ദീന്‍, കെ .പ്രേംകുമാര്‍, കെ.ഡി പ്രസേനന്‍, പി.പി. സുമോദ്, ഷാഫി പറമ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, എ.ഡി.എം.കെ. മണികണ്ഠന്‍, ചിറ്റൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എല്‍. കവിത, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുരുകദാസ്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീദേവി രഘുനാഥ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഇ.എന്‍ സുരേഷ് ബാബു, ടി.സിദ്ധാര്‍ത്ഥന്‍, എ.തങ്കപ്പന്‍, കെ.എം ഹരിദാസ്, കളത്തില്‍ അബ്ദുള്ള, അഡ്വ. കെ.കുശലകുമാര്‍, ജോബി ജോണ്‍, എ. രാമസ്വാമി , കെ.ആര്‍. ഗോപിനാഥ്, കെ.എം ഉണ്ണികൃഷ്ണന്‍, ശിവപ്രകാശ്, വി.ഡി. ജോസഫ്, എ ഭാസ്‌കരന്‍,മുഹമ്മദ് റാഫി എന്നിവര്‍ പങ്കെടുക്കും .