മണ്ണാര്‍ക്കാട്: സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം എന്ന പ്രമേയ ത്തില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ 43-ാം സംസ്ഥാന സമ്മേ ളനത്തിന് മണ്ണാര്‍ക്കാട് തുടക്കമായി.സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടില്‍ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി എം.അഹമ്മദ്, ട്രഷറര്‍ ബഷീര്‍ ചെറിയാണ്ടി, അസോഷ്യോറ്റ് സെക്രട്ടറി കെ.എം. അബ്ദുള്ള,ഭാരവാഹികളായ ഹമീദ് കൊമ്പത്ത്, സി.എം.അലി,കല്ലൂര്‍ മുഹമ്മദലി,കെ.ടി.അമാനുള്ള,ടി.പി.അബ്ദുല്‍ ഗഫൂര്‍, വി.എ.ഗഫൂര്‍, റഹീം കുണ്ടൂര്‍, അക്ബര്‍ ഫൈസല്‍, ഫൈസല്‍ മൂഴിക്കല്‍,സിദ്ദീഖ് പാറോക്കോട്, എന്‍.പി.മുഹമ്മദലി,കിളിയമ്മല്‍ കുഞ്ഞബ്ദുള്ള, നാ സര്‍ തേ ളത്ത്,ഹുസൈന്‍ കോളശ്ശേരി,ബഷീര്‍ മണ്ടോടി, എ.കെ. നാസര്‍,കെ.പി.എ.സലീം,കെ.എം.സാലിഹ,കെ.പി.നീന തുടങ്ങിയ വര്‍ പങ്കെടുത്തു.
പ്രതിനിധി സമ്മേളനം നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറര്‍ ബഷീര്‍ ചെറിയാണ്ടി അധ്യ ക്ഷനായി.ജനറല്‍ സെക്രട്ടറി എം.അഹമ്മദ്,യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍,കെ.എസ്ടി.യു സംസ്ഥാന ഭാര വാഹികളായ പി.കെ. അസീസ്,യൂസഫ് ചേലപ്പള്ളി, എ.സി.അതാ ഉല്ല,പി.കെ.എം.ഷഹീദ്,കെ.അബ്ദുല്‍ലത്തീഫ്,ഐ.ഹുസൈന്‍,മണ്ഡലം യൂത്ത് ലീഗ് പസിഡന്റ് ഷമീര്‍ പഴേരി,ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, മനാഫ് കോട്ടോപ്പാടം തുടങ്ങിയവര്‍ സംബന്ധിച്ചു. സാംസ്‌കാരിക സായാഹ്നം കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.
നാളെ രാവിലെ 10 ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമ്പൂര്‍ണ സമ്മേള നം ഉദ്ഘാടനം ചെയ്യും.വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാ കും.എം.എല്‍.എമാരായ ഷാഫി പറമ്പില്‍,നജീബ് കാന്തപുരം, കെ. പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം, മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം തുടങ്ങിയവര്‍ സംസാരിക്കും.11.30 ന് വിദ്യാഭ്യാസ സെമിനാര്‍ ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുസ് ലിം ലീഗ് സംസ്ഥാന സെക്ര ട്ടറി സി.പി ചെറിയമുഹമ്മദ് മോഡറേറ്ററായിരിക്കും. തുടര്‍ന്ന് യാത്ര യയപ്പ് സമ്മേളനം പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ പ്രഭാഷണം നടത്തും.ഉച്ചക്ക് ശേഷം മൂന്നിന് സര്‍വീസ് സംഗമം യു.എ.ലത്തീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് കൗണ്‍സില്‍ മീറ്റ്,സംഘടനാ തെരഞ്ഞെടുപ്പ് എന്നി വ നടക്കും.