കല്ലടിക്കോട്: ദേശീയപാതയോരത്ത് കല്ലടിക്കോട് മേഖലയില്‍ വാ ട്ടര്‍ അതോറിറ്റിയുടെ പൈപ്പിടലിനെ തുടര്‍ന്നുണ്ടായ അപകടകെ ണിക്ക് പരിഹാരം കാണാന്‍ കേരള വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ.ജോസ് ജോസഫ് ബന്ധപ്പെട്ട ഉദ്യോഗസ്ഥ ര്‍ക്ക് നിര്‍ദേശം നല്‍കി.സ്ഥലത്ത് സന്ദര്‍ശനം നടത്തിയാണ് നിര്‍ ദേശം നല്‍കിയത്.
കല്ലടിക്കോട് ടിബി മുതല്‍ തുപ്പനാട് ജംഗ്ഷന്‍ വരെയാണ് അപകട കരമായ സാഹചര്യം നിലനില്‍ക്കുന്നത്.റോഡിനോട് ചേര്‍ന്ന് ചാല് കീറിയ ഭാഗത്ത് ചെളി നിറഞ്ഞ് മണ്ണ് താഴുന്നതും മഴയില്‍ മണ്ണൊ ലിച്ച് പോയതുമാണ് അപകടങ്ങള്‍ക്ക് വഴി വെക്കുന്നത്.ചരക്ക് ലോ റികള്‍ ചാലില്‍ കുടുങ്ങി നിരവധി അപകടങ്ങളുണ്ടായി.പൈപ്പ് സ്ഥാപിക്കാന്‍ മണ്ണെടുത്തത് കൃത്യമായി മൂടാത്തതാണ് അപകട സാഹചര്യം സൃഷ്ടിച്ചത്.പൈപ്പിടാന്‍ ചാലു കീറിയ ഭാഗം പുനരു ദ്ധരിക്കുമെന്ന് ജോസ് ജോസഫ് പറഞ്ഞു.ദേശീയപാതയുടെ വശ ങ്ങളുള്ള ടൈലുകള്‍ പുന:സ്ഥാപിക്കും.ടിബി കവലയിലും കല്ലടി ക്കോട് ദീപ ജംഗ്ഷനിലും തുപ്പനാട് പള്ളിക്കു മുമ്പിലെ ചെളി കെ ട്ടിനില്‍ക്കുന്ന ഭാഗങ്ങളും അപകട സാധ്യതതയും പരിഹരിക്കും. അടുത്ത ദിവസം തന്നെ അറ്റകുറ്റപ്പണികള്‍ തുടങ്ങി പൂര്‍വ്വസ്ഥിതി യിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുപ്പനാട് മീന്‍വല്ലം റോഡില്‍ ജലജീവന്‍മിഷന്‍ പദ്ധതിയിലെ പൈ പ്പിടല്‍ അപാകതകളും ഇടക്കുറിശ്ശി കപ്പടം റോഡിലെ പൈപ്പിടലും ചര്‍ച്ചയായി.കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമച ന്ദ്രന്‍,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എച്ച്.ജാഫര്‍,വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചി നീയര്‍,കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സന്തോഷ്, നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഇ.മത്തായി, റെനിരാജ്,രാധാകൃഷ്ണന്‍, സജീ വ് നെടുമ്പ്രം,ഇസ്മായില്‍ ചെറുള്ളി, കരാറുകാരായ സുരേഷ്,ഷമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.