അലനല്ലൂര്‍: കേരള സംസ്ഥാന കൃഷിവകുപ്പിന്റെ വിദ്യാലയ ങ്ങളിലെ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനുള്ള സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം നേടിയ പി.കെ.എച്ച്. എം. ഒ.യുപി സ്‌കൂള്‍ അധ്യാപകനായ വി.റസാഖ് മാസ്റ്റര്‍ക്ക് വിസ്ഡം ഇസ്ലാ മിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം കമ്മറ്റി സ്വീകരണം നല്‍കി. വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈ സേഷന്‍ അലനല്ലൂര്‍ മണ്ഡലം കമ്മറ്റി നല്‍കുന്ന ഉപഹാരം ജില്ല വൈസ് പ്രസിഡന്റ് പി.കെ റിഷാദ് പൂക്കാടഞ്ചേരി സമ്മാനിച്ചു. അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് അല്‍ ഹാഫിള് ഷഹദാദ് ചതുരാല അധ്യക്ഷനായി. പി.കെ.എച്ച്.എം.ഒ.യുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി.കെ മുഹമ്മദ് മാസ്റ്റര്‍, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ല വൈസ് പ്രസിഡന്റ് പി.കെ റിഷാദ് പൂക്കാടഞ്ചേരി, മണ്ഡലം സെക്രട്ടറി കെ.പി ഷാനിബ് കാര, ട്രഷറര്‍ കെ.നൂറുദ്ദീന്‍ ഫാസില്‍, സി.സബീല്‍, അധ്യാപകരായ പി.പി അബ്ദുല്‍ വഹാബ്, പി.മുസ്തഫ മാസ്റ്റര്‍, പി.പി സാനിര്‍ബാബു, വി. ഉണ്ണീന്‍കുട്ടി, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!