കരിമ്പ:പൗരത്വ ഭേദഗതി ബില്ലിനെതിരെ, ഡല്‍ഹിയില്‍ പ്രതിഷേ ധം സംഘടിപ്പിച്ച സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്സി.പി.ഐ(എം) കരിമ്പ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടക്കുറിശ്ശിയില്‍ പ്രകടനം നടത്തി. ലോക്കല്‍ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സി.പി. സജി അധ്യക്ഷത വഹിച്ചു. എരിയാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ധീന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ജിമ്മി മാത്യു, കെ.സി ഗിരീഷ്, മണികണ്ഠന് തുടങ്ങിയവര്‍ സംസാരിച്ചു.എന്‍എ ഷെമീര്‍ സ്വാഗതവും അബ്ദുള്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.