മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ നജാത്ത് കോളേജിലെ വിദ്യാര്‍ഥി സംഘര്‍ ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍.തെങ്കര പുഞ്ചക്കോട് പാലത്തുംവീട്ടില്‍ മുഹമ്മദ് ഫായിസ് (20) നെയാണ് മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.സംഭവത്തിന് ശേഷം ഫായിസ് ഒളിവിലായിരുന്ന ഫായിസിനെ മണ്ണാര്‍ക്കാട് എസ്ഐ ജെ.പി അരുണ്‍കുമാര്‍, സീനി യര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍ പ്രമോദ്,ജോബി, ഷെഫീക്ക്,ഷാഫി, സഹദ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂ ടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇനി ഭീമനാട് സ്വദേശി ഫായിസ് അക്കര,നാട്ടുകല്‍ സ്വദേശി മുഹമ്മദ് സുഹൈല്‍,പയ്യനെടം സ്വദേശി മുഹമ്മദ് ഷെബിന്‍ എന്നിവരാണ് പിടിയിലാകാനുള്ളത്.ഇവരെ ഉടന്‍ പിടികൂടുമെന്ന് മണ്ണാര്‍ക്കാട് പോലീസ് അറിയിച്ചു. നവംബര്‍ 22നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഘര്‍ഷത്തില്‍ സവാദ് എന്ന വിദ്യാര്‍ഥിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റേ തിനെ തുടര്‍ന്ന് ഇപ്പോഴും ചികിത്സയിലാണ്. സവാദിന്റെ കാഴ്ച ശക്തി 90 ശതമാനവും നഷ്ടമാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!