മണ്ണാര്‍ക്കാട്: അന്തര്‍ സംസ്ഥാന വാഹന മോഷണസംഘത്തിലെ ഒ രാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക മാണ്ടിയ ജില്ലയി ലെ കോട്ടത്തി വില്ലേജിലെ കെ.എം ആനന്ദി (27)നെയാണ് മണ്ണാര്‍ ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.
കഴിഞ്ഞ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈകുന്നേരം ആറരയോടെ തെങ്കര കനാലിനു സമീപം താമസി ക്കുന്ന സുനീഷ് ബേബിയുടെ വീടിന്‍റെ പൂട്ടുപൊളിച്ച് അകത്തുക ടന്ന് എല്‍.ഇ.ഡി ടി.വി, ഹോം തിയേറ്റര്‍, വീടിന് പുറത്ത് നിര്‍ത്തിയി ട്ടിരുന്ന കാര്‍ എന്നിവ മോഷണം പോയതാണ് കേസ്. 10 ലക്ഷം രൂപ യുടെ നഷ്ടം വരുത്തിയെന്നാണ് പരാതി. സംഭവത്തില്‍ അഞ്ച് പ്രതി കളുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ആനന്ദ് അടക്കം മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടു പ്രതി കള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വെസ്റ്റ് മുംബൈ സ്വദേശി ചന്ദ്രകാന്ത് പൂജാരി (40), കര്‍ണാടക ഉഡു പ്പി സ്വദേശി രക്ഷക് പൂജാരി (21) എന്നിവരാണ് നേരത്തെ പൊലീ സിന്‍റെ പിടിയിലായിരുന്നത്.അറസ്റ്റിലായ ചന്ദ്രകാന്ത് പൂജാരിക്ക് വിവിധ സ്റ്റേഷനുകളില്‍ 6 മോഷണ കേസുകളുണ്ട്. ഉടുപ്പി സ്വദേശി രക്ഷക് പൂജാരി കൊലപാതക കേസില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. കാസര്‍കോട് നിന്ന് വീട് കുത്തിത്തുറന്ന് ഫോര്‍ച്യൂണര്‍ കാര്‍, സ്വര്‍ണ്ണം, ലക്ഷങ്ങളുടെ വിലപിടിപ്പുള്ള വാച്ചുകള്‍ എന്നിവ മോഷ്ടിച്ച കേസിലെ പ്രതികളാണ് സംഘത്തിലെ അഞ്ചുപേരുമെന്ന് അന്വേഷണ സംഘം പറയുന്നു.