അലനല്ലൂര്‍: പഞ്ചായത്തിലെ മാളിക്കുന്നില്‍ വന്യജീവിയുടെ സാന്നിദ്ധ്യം. രണ്ടിടത്തായി കാല്‍പ്പാടുകള്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പിലും,നാലുശ്ശേരി ക്ഷേത്രത്തിന് സമീപത്തു മായാണ് ഇന്ന് രാവിലെ കാല്‍പ്പാടുകള്‍ കണ്ടത്.കാല്‍പ്പാടുകള്‍ പുലിയുടേതിന് സാദൃശ്യമുള്ളതായിരുന്നതിനാല്‍ ഉടന്‍ നാട്ടുകാര്‍ വനംവകുപ്പില്‍ വിവ രമറിയിച്ചു.തിരുവിഴാംകുന്ന് ഫോറസ്റ്റ് ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ എം ശശികുമാറിന്റെ നേതൃത്വത്തി ലുള്ള സംഘം സ്ഥലത്തെത്തി കാല്‍പ്പാടുകള്‍ പരിശോധിച്ചു. കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്നും പൂച്ചപ്പുലിയുടേതായിരിക്കു മെന്നാണ് വനംവകുപ്പ് പറയുന്നത്. വന്യജീവിയുടെ സാന്നിദ്ധ്യ മുണ്ടായ സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ വനംവകുപ്പ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.ജനം ഭയപ്പെടേണ്ടതില്ലെന്നും പട്രോളിംഗ് ശക്തമാക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!