മണ്ണാര്‍ക്കാട് :യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് അന്റ് സയന്‍സില്‍ 2019-2024 വര്‍ഷക്കാലത്തേക്കുള്ള പുതിയ ഭരണ സമിതി നിലവില്‍ വന്നു. പികെ ശശി എംഎല്‍എ ചെയര്‍മാനും ഡോ കെഎ കമ്മാപ്പ വൈസ് ചെയര്‍മാനുമായുള്ള 11 ഭരണസമിതി ചുമതലയേറ്റു. കെ എ കരുണാകരന്‍,പ്രൊഫ.ടി.ജോണ്‍ മാത്യു,ടിഎം അനുജന്‍,കെ അബൂബക്കര്‍,അഡ്വ കെ സുരേഷ്,ബി.സി അയ്യപ്പന്‍, സുഗതകുമാരി ടി.പി,പി അനിത,പി ബിന്ദു എന്നിവരെ ഡയറക്ടര്‍ മാരായി തെഞ്ഞെടുത്തു. വിദ്യാഭ്യാസ രംഗത്ത് വലിയ ചൂഷണങ്ങള്‍ നടക്കുന്ന ഇക്കാലത്ത് കുറഞ്ഞ ഫീസില്‍ മികച്ച വിദ്യാഭ്യാസം നല്‍കുകയെന്നതാണ് യൂണിവേഴ്‌സല്‍ കോളേജ് ലക്ഷ്യമിടുന്ന തെന്ന് പികെ ശശി എംഎല്‍എ പറഞ്ഞു.