കുമരംപുത്തൂര്‍:സിപിഎം ഡിവൈഎഫ്‌ഐ നേതാവായിരുന്ന അരിയൂരിലെ പി അബ്ദുള്‍ ഗഫൂര്‍ രക്തസാക്ഷി ദിനം ആചരിച്ചു. സിപിഎം കുമരംപുത്തൂര്‍ ലോക്കലിലെ മുഴുവന്‍ കേന്ദ്രങ്ങളിലും പ്രഭാത ഭേരിയോടെ പതാക ഉയര്‍ത്തി.അരിയൂരിലെ അബ്ദുല്‍ ഗഫൂര്‍ സ്മൃതി മണ്ഡപത്തില്‍ ലോക്കല്‍ സെക്രട്ടറി ജി സുരേഷ് കുമാര്‍ പതാക ഉയര്‍ത്തി. കുമരംപുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൊച്ചുള്ളിയില്‍ നടന്ന അനുസ്മരണ പൊതുയോഗം പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.എസ്ആര്‍ ഹബീബുള്ള അധ്യക്ഷനായി. വിവിധ പാര്‍ട്ടികളില്‍ നിന്നും രാജി വെച്ച് സിപി എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെത്തിയവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. സംസ്ഥാന സ്‌കൂള്‍ കായിക മേള യില്‍ നേട്ടം കൈവരിച്ച കായിക പ്രതിഭകളെ അനുമോദിച്ചു. ഏരി യാ സെക്രട്ടറി യുടി രാമകൃഷ്ണന്‍, കെഎന്‍ സുശീല, ആലിക്കല്‍ കുമാരന്‍, എന്‍ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.ജി സുരേഷ്‌ കുമാര്‍ സ്വാഗതവുംഐലക്കര മുഹമ്മദാലി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!