മണ്ണൂര്‍: ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനവും നവീകരിച്ച ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനവും ഇന്ന് (നവംബര്‍ 29) രാവിലെ 11.30 ന് മണ്ണൂര്‍ നക്ഷത്ര ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും. കെ.വി വിജയദാസ് എം.എല്‍.എ അധ്യക്ഷനാവും.പരിപാടിയോടനബന്ധിച്ച് പഞ്ചായത്തിലെ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച പുരസ്‌കാരം കരസ്ഥമാക്കിയ കിഴക്കുംപുറം, മണ്ണൂര്‍ ക്ഷീരസംഘങ്ങളെ ആദരിക്കും. മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.വി സ്വാമിനാഥന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും