ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ വന്‍ കഞ്ചാവ് വേട്ട. 12.163 കിലോഗ്രാം കഞ്ചാവുമായി ഇത രസംസ്ഥാന യുവാവ് പൊലിസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി രാജേഷ് റജാക്ക് (31)ആണ് പിടിയാലായത്. ഓപ്പറേഷന് ഡിഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലിസ് മേധാവി അജിത്ത് കുമാറിന്റെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ പൊലിസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ആര്.പി.എഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ റെയില്‍വേ സറ്റേഷന് പരിസരത്ത് നിന്നാണ് യുവാവിനെ പിടികൂടിയത്. ഷൊര്‍ണൂര്‍ ഡി.വൈ. എസ്.പി. ആര്.മനോജ്കുമാര്‍, പാലക്കാട് നാര്‍ക്കേട്ടിക് സെല്‍ ഡി.വൈ.എസ്.പി. അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എ ഡേവിയടങ്ങുന്ന ഷൊ ര്‍ണൂര്‍ പൊലിസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ആര്‍പിഎഫും ചേര്‍ന്നാണ് മയക്കു മരുന്നും പ്രതിയേയും പിടികൂടിയത്. കഞ്ചാവ് ആര്‍ക്കുവേണ്ടിയാണ് എത്തിച്ചെന്നതറി യാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
