മണ്ണാര്‍ക്കാട്: സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങി.കുളിര്‍മുണ്ട ബ്രാഞ്ച് സമ്മേളനം കുന്തിപ്പുഴയില്‍ നടന്നു.ഏരിയ കമ്മിറ്റി അംഗം കെപി ജയരാജ് ഉദ്ഘാടനം ചെയ്തു.മോഹനന്‍ അധ്യക്ഷത വഹിച്ചു.ലോക്കല്‍ കമ്മിറ്റി അംഗം ഹസ്സന്‍മുഹമ്മദ് സംസാരിച്ചു.രാമന്‍ പതാക ഉയര്‍ത്തി.അക്ബര്‍ അലിയെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു.

മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ 25 ബ്രാഞ്ചുകളാണ് ഉള്ളത്.ഓക്ടോബര്‍ 15വരെയാണ് ബ്രാഞ്ച് സമ്മേളനങ്ങളുടെ സമയമെങ്കിലും ഈ മാസം അവസാനത്തോടെ തന്നെ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് നീക്കം.ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ 16ന് പെരിഞ്ചോലത്ത് കെഎച്ച് ഓഡിറ്റോറിയത്തില്‍ നടക്കും.നവംബര്‍ 17,18 തിയ്യതികളില്‍ തച്ചമ്പാറയില്‍ വെച്ചാണ് ഏരിയാ സമ്മേളനം നടക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!