കോട്ടോപ്പാടം: അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ സഹകാരികളായ അധ്യാപകരെ ആദരിച്ചു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യാപകരെ ആദരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ ബാങ്ക് പ്ര സിഡന്റ് അഡ്വ.ടി.എ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സാഹിത്യകാര ന്‍ കെ.പി.എസ് പയ്യെനെടം മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് വൈ സ് പ്രസിഡന്റ് ഉമ്മര്‍ മനച്ചിതൊടി സ്വാഗതവും സെക്രട്ടറി എന്‍.പി കാര്‍ത്ത്യായനി നന്ദിയും പറഞ്ഞു. ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഉമ്മുസല്‍മ്മ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസിന, മുന്‍ പ്രസിഡന്റ് കല്ലടി അബുബക്കര്‍, പാറശ്ശേരി ഹസ്സന്‍, സി.ജെ രമേഷ്, സുശീല സുരേന്ദ്രന്‍, പാലോട് മണികണ്ഠന്‍, വൈസ് പ്രസിഡ ന്റ് ശശി ഭീമനാട്, ജില്ല പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തി ല്‍, ബ്ലോക്ക് മെമ്പര്‍ പ്രീത, പഞ്ചായത്ത് മെമ്പര്‍മാരായ പാറയില്‍ മു ഹമ്മദാലി, റഫീന, സുബൈര്‍, വിനീത, അസൈനാര്‍ മാസ്റ്റര്‍, കൊച്ചു നാരായണന്‍, ചേക്കു മാസ്റ്റര്‍, ഡയര്‍ക്ടര്‍മാരായ കെ.ബാവ, അസീസ്, മജിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!